ഹിൽഗാർഡൻ അയ്യപ്പ ഭക്ത സംഘത്തിന്റെ മണ്ഡലപൂജ ആഘോഷ ചടങ്ങുകൾ നടന്നു

0

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഭക്തജനങ്ങളെ സാക്ഷ്യം നിർത്തി ഈ വർഷവും താനെയിൽ മണ്ഡലപൂജ ആഘോഷ ചടങ്ങുകൾ നടന്നു.

ഹിൽഗാർഡൻ അയ്യപ്പ ഭക്ത സംഘത്തിന്റെ (HGABS) ഇരുപത്തിയാറാമത് മണ്ഡലപൂജ മഹോത്സവമാണ്
കോവിഡ് 19 മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് ഡിസംബർ 4ന് ശനിയാഴ്ച നടന്നത്.

മഹാമാരിയുടെ തീവ്രത കുറഞ്ഞെങ്കിലും ഉപരോധങ്ങൾ നിലവിലുള്ളതുകൊണ്ട് വിപുലമായി നടത്താറുള്ള പൂജ, കഴിഞ്ഞ വർഷത്തെപ്പോലെ ഈ വർഷവും പൂജാവിധികളിൽ മാത്രം പരിമിതമായി.

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ കൊണ്ട് സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്ന സംഘടനയാണ് താനെ ആസ്ഥാനമായ ഹിൽഗാർഡൻ അയ്യപ്പ ഭക്ത സംഘം

LEAVE A REPLY

Please enter your comment!
Please enter your name here