പൂനെയിൽ 7 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു; മുംബൈയിൽ കൂടുതൽ പേർ രോഗ സംശയത്തിൽ

0

മഹാരാഷ്ട്രയിൽ ഏഴു പേർക്ക് കൂടി ഒമൈക്രോൺ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഒമൈക്രോൺ കേസുകളുടെ എണ്ണം എട്ടായി. പുണെയിലാണ് ഏഴു പേർക്ക് രോഗം സ്ഥിരീകരിച്ചത് . മുംബൈ നഗരത്തിൽ രോഗ ലക്ഷണങ്ങളുള്ളവരുടെ എണ്ണം കൂടി വരികയാണ്. ഇവരുടെ സാമ്പിളുകൾ പരിശോധനക്കായി മുംബൈയിലെ കസ്തൂർബ ആശുപത്രിയിലെ ലബോറട്ടറിയിലാണ് അയച്ചിരിക്കുന്നത്.

ഡോംബിവ്‌ലിയിൽ ഒമിക്രോൺ സ്ഥിരീകരിച്ചതിന് പുറമെയാണ് ഇന്ന് ഏഴു പേർക്ക് കൂടി പൂനെയിൽ രോഗം സ്ഥിരീകരിച്ച വിവരങ്ങൾ പുറത്ത് വരുന്നത്. കൂടാതെ നിലവിൽ മുംബൈയിൽ നിരവധി ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് വന്ന നിരവധി പേർ സംശയത്തിന്റെ നിഴലിലാണ്. ഇവരുടെയെല്ലാം റിപോർട്ടുകൾ ലഭ്യമാകുന്നത് വരെ നിരീക്ഷണത്തിലാണ്.

ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് മുംബൈയിലേക്കുള്ള 3,760 യാത്രക്കാരുടെ പട്ടിക തങ്ങളുടെ പക്കലുണ്ടെന്നും 2,794 പേരെ കണ്ടെത്തി കോവിഡ് -19 നായി പരിശോധിച്ചിട്ടുണ്ടെന്നും ബിഎംസി അധികൃതർ അറിയിച്ചു.

ക്വാറന്റൈനിൽ കഴിയുന്ന ഡോംബിവ്‌ലിയിലെ ഒമിക്‌റോൺ രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അറിയാൻ കഴിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here