പപ്പാ, വീട്ടിൽ വൈകി വന്നാലും സാരമില്ല

റെയിൽവേയുടെ ഔദ്യോദിക കണക്കനുസരിച്ച് പോയ വർഷം അപകടത്തിൽ മരണപ്പെട്ടവർ 3017 യാത്രക്കാരാണ്.

0

മുംബൈയിലെ ഒരു ലോക്കൽ ട്രെയിനിൽ കണ്ട പോസ്റ്റർ സന്ദേശമാണിത്. റെയിൽവേ യാത്രക്കാരായ നഗരവാസികൾ മനസ്സിൽ പതിപ്പിക്കേണ്ട ചിത്രം. നിഷ്കളങ്കയായ ഒരു ചെറിയ പെൺകുട്ടിയുടെ ചിത്രവും അതിലെ വാചകവും വലിയൊരു തിരിച്ചറിവാണ് മുംബൈയിൽ ലോക്കൽ ട്രെയിൻ യാത്രക്കാർക്കു നൽകുന്നത്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന പഴയ മുന്നറിയിപ്പിനെ വൈകാരികമായ സന്ദേശത്തോടെ ട്രെയിനുകളിൽ ഒട്ടിച്ചിരിക്കുന്നത് യാത്രക്കാർക്കുള്ള ഓർമ്മപ്പെടുത്തലാണ്.

മുംബൈയുടെ ജീവനാഡിയാണ് ലോക്കല്‍ ട്രെയിനുകള്‍. ലോക്കല്‍ ട്രെയിനുകള്‍ ഉപയോഗിക്കാത്ത മുംബൈ വാസികൾ ചുരുക്കമാണെന്ന് പറയാം. തിരക്ക് പിടിച്ച ട്രെയിനുകളിലെ യാത്ര ദുസ്സഹമാണെങ്കിലും ദൂര സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് വേറെ ആശ്രയമില്ല. ബ്രിട്ടീഷുകാരുടെ കാലത്തെ സാങ്കേതിക സംവിധാനങ്ങളാണ് ഇപ്പോഴും പരിപാലിച്ചു പോരുന്നത് . വികസനത്തിന്റെ കാര്യത്തിൽ ഈ മേഖല ഇപ്പോഴും വളരെ പുറകിലാണ്.

ഒരു സാധാരണ മുംബൈക്കാരന്‍ ജോലിക്ക് പുറപ്പെടുന്നത് യുദ്ധസന്നാഹത്തോടെയാണെന്ന് പറഞ്ഞാൽ അതിശയോക്തിയില്ല. ആർക്കും ഒന്നിനും സമയമില്ലാത്ത വിധത്തിൽ തിരക്കേറിയ നഗരത്തിൽ ബസ്സിലും ഓട്ടോ റിക്ഷയിലും ട്രെയിനിലുമെല്ലാം ചാടി കയറി യാത്ര ചെയ്യുന്നവരാണ് ഭൂരിഭാഗവും.

ട്രെയിനുകളിലെ സ്ഥിതിയാണ് പരിതാപകരം. വണ്ടി നില്‍ക്കുന്നതിനു മുന്‍പ് തന്നെ ഉള്ളിലെത്തി സീറ്റ്‌ പിടിക്കാനുള്ള വ്യഗ്രതയില്‍ എല്ലാവരും തള്ളിക്കയറി കസേരയോട്ട മത്സരത്തിലെന്ന പോലെയാണ് സീറ്റുകൾ വേണ്ടി പരക്കം പായുക. രാവിലെ ഓഫീസിൽ സമയത്തിനെത്താനുള്ള വ്യഗ്രതയാണെങ്കിൽ വൈകീട്ട് തിരിച്ചു വീട്ടിലെത്താനുള്ള തിരക്കാണ്. ഇതിനിടയിൽ പൊലിഞ്ഞു വീഴുന്നത് നിരവധി ജീവിതങ്ങൾ.

റെയിൽവേയുടെ ഔദ്യോദിക കണക്കനുസരിച്ച് പോയ വർഷം അപകടത്തിൽ മരണപ്പെട്ടവർ 3017 യാത്രക്കാരാണ്. ഇതിൽ 1467 പുരുഷന്മാരും 184 സ്ത്രീകളുമടക്കം 1651 പേർ മരണപ്പെട്ടത് ട്രാക്ക് മുറിച്ച് കടക്കുമ്പോഴുള്ള അശ്രദ്ധ മൂലമാണെന്ന് അധികൃതർ പറയുന്നു. കൂടാതെ 654 യാത്രക്കാർക്ക് ജീവൻ നഷ്ടപ്പെട്ടത് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നുള്ള വീഴ്ച കൊണ്ടാണ്. ഇവരിൽ 58 പേർ സ്ത്രീകളായിരുന്നു. അനൗദ്യോദിക കണക്കുകൾ ഇതിനേക്കാൾ വലുതായിരിക്കും.

റെയിൽവേ യാത്രക്കിടയിൽ സംഭവിക്കുന്ന മരണങ്ങൾ പ്രധാനമായും മൂന്നു കാരണങ്ങൾ കൊണ്ടാണ്. ഒന്ന് അറിഞ്ഞു കൊണ്ടുള്ള ആത്മഹത്യയാണെങ്കിൽ, ട്രെയിനിൽ നിന്നും കാൽ വഴുതി താഴെ വീണത് കൊണ്ടുള്ള മരണമാണ് രണ്ടാമത്തേത്. പാളം മുറിച്ചു കടക്കുമ്പോൾ ഉണ്ടാകുന്ന മൂന്നാമത്തെ ദുർഗതിയും മുംബൈയിലെ ദൈനംദിന ജീവിതത്തിലെ സംഭവവികാസങ്ങളാണ്. ഇതിൽ ആദ്യത്തെ ഒഴിച്ച് മറ്റുള്ള അപകട മരണങ്ങൾ ശ്രദ്ധിച്ചാൽ ഒഴിവാക്കുവാൻ പറ്റുന്നതും നിയന്ത്രിക്കുവാൻ പറ്റുന്നതുമാണ്.


റെയിൽവേയിലെ സവാരി ഗിരി ഗിരി ; 350 പേർക്ക് പിഴ
ലോക്കൽ ട്രെയിനും സ്മാർട്ട് ഫോണും
വനിതാ ദിനത്തെ ക്രിയാത്മകമായി ആഘോഷിച്ചു മധ്യ റെയിൽവേ
കല്യാൺ സ്റ്റേഷന് ശാപമോക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here