യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി 2018-ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ RX 100 ന്റെ റീമേക്കാണ് ഈ ചിത്രം.
ഒരു പുതുമുഖത്തെ അവതരിപ്പിക്കുക എന്നത് ഏതൊരു ചലച്ചിത്രകാരനെ സംബന്ധിച്ചും വളരെ ശ്രമകരമായ ദൗത്യമാണ്. എന്നാൽ വളരെ മികച്ച രീതിയിൽ തന്നെയാണ് നടൻ സുനിൽ ഷെട്ടിയുടെ മകനെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
അഹാൻ ഖാന് തന്റെ കഴിവുകൾ പ്രദർശിപ്പിക്കാൻ മതിയായ സ്കോപ്പ് നൽകിയിട്ടുള്ള ചിത്രം പ്രണയവും ആക്ഷനും മെലോഡ്രാമയും കോർത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്. തെലുങ്കിൽ വമ്പൻ ഹിറ്റായിരുന്ന ചിത്രം ഹിന്ദി പ്രേക്ഷകർക്ക് രസിക്കാവുന്ന ചേരുവകൾ ചേർത്താണ് റീമേക്ക് ചെയ്തിരിക്കുന്നത്.
ഇടവേള വരെ, ചിത്രം കണ്ടു മറന്ന പ്രമേയം തന്നെയായി പ്രേക്ഷകന് അനുഭവപ്പെടും. ഒരു പാവപ്പെട്ട ഗ്രാമീണ യുവാവും ധനികയായ പെൺകുട്ടിയും തമ്മിലുള്ള ഇഷ്ടം ഒരു സാധാരണ പ്രണയകഥ പോലെ തോന്നിപ്പിക്കുന്ന ആഖ്യാന രീതി തന്നെയാണ്. കാമുകിയോടുള്ള ആത്മാർഥമായ പ്രണയത്തിന്റെ അഭിനിവേശത്താൽ ജ്വലിക്കുന്ന കോപാകുലനായ ആക്ഷൻ ഹീറോയായി നവാഗതനായ അഹാൻ ഷെട്ടി സിൽവർ സ്‌ക്രീനിൽ നിറഞ്ഞു നിന്നു. പ്രണയ രംഗങ്ങളിൽ തിളങ്ങിയ അഹാൻ ആക്ഷൻ രംഗങ്ങളിൽ സുനിൽ ഷെട്ടിയെ വെല്ലുന്ന പ്രകടനമാണ് കാഴ്ച വച്ചത്.
അഹാൻ ഷെട്ടിയുടെ ഡയലോഗ് ഡെലിവറിയും മികച്ച് നിന്നപ്പോൾ ശ്രദ്ധേയമായ സ്‌ക്രീൻ പ്രസൻസാണ് മറ്റൊരു പ്ലസ് പോയിന്റായി സ്കോർ ചെയ്യുന്നത്. ചിത്രത്തിന്റെ ഇടവേളയ്ക്ക് മുമ്പുള്ള മന്ദത മാറ്റുന്നത് രണ്ടാം പകുതിയിലെ നാടകീയമായ ട്വിസ്റ്റുകളും ടേണുകളും അനാവരണം ചെയ്യുന്നതോടെയാണ്. ഒപ്പം പ്രകമ്പനം കൊള്ളിക്കുന്ന ആക്ഷൻ സീനുകളും ചിത്രത്തെ കൂടുതൽ പിടിമുറുക്കുന്ന കാഴ്ചയൊരുക്കുന്നു .
വിദേശത്തുനിന്നെത്തുന്ന റമീസ (താര സുതരിയ) യുമായി അടുക്കുന്നതോടെയാണ് ഇവർക്കിടയിൽ പ്രണയം മൊട്ടിടുന്നത് എന്നാൽ അപ്രതീക്ഷിതമായ കഥാ സന്ദർഭങ്ങളിൽ അനിശ്ചിതത്വങ്ങളുടെയും സംഘര്‍ഷങ്ങളുടെയും ചേരുവകൾ ചേർത്താണ് ഈ ത്രില്ലർ ലവ് സ്റ്റോറി ഒരുക്കിയിരിക്കുന്നത്. മികച്ച തിരക്കഥ തന്നെയാണ് ചിത്രത്തെ ദൃശ്യാനുഭവമാക്കുന്നത്.
രാഗുല്‍ ധരുമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. രാജേഷ് ജി പാണ്ഡെയാണ് ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്.
ഗ്രാന്‍ഡ്‍സണ്‍ എന്‍റര്‍ടെയ്‍മെന്‍റ് പ്രൊഡക്ഷന്‍റെ ബാനറില്‍ സാജിദ് നദിയാദ്‍വാലയാണ് നിര്‍മാണം. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് ആണ് സഹ നിര്‍മ്മാതാക്കള്‍. പ്രീതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

- ഇതെന്തു രോമാഞ്ചം !! തീയേറ്റർ ഹിറ്റിന് ഒടിടിയിൽ തണുത്ത പ്രതികരണം (Movie Review)
- വിടുതലൈ – സ്വതന്ത്ര ചിന്തകൾക്ക് ഒരു ഉണർത്ത് പാട്ട് (Movie Review)
- തനിയെ പൊഴിയുന്ന ദളങ്ങൾ (Short Film Review)
- മികച്ച പ്രതികരണവുമായി മാളികപ്പുറം; മലയാള സിനിമയിൽ മറ്റൊരു താരോദയം (Movie Review)
- പക്കാ മാസ് ചിത്രമായി ബോക്സ് ഓഫീസിൽ കടുവയുടെ വിളയാട്ടം (Movie Review)
- റൺവേ 34; ബോളിവുഡിൽ അന്താരാഷ്ട്ര നിലവാരത്തിലൊരു ചിത്രം (Movie Review)