വിശ്വ സുന്ദരിയെ പ്രകീർത്തിച്ച് ആനന്ദ് മഹീന്ദ്ര

0

മിസ് യൂണിവേഴ്സ് 2021 ഹർനാസ് സന്ധുവിനെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്രയും ട്വീറ്റ് ചെയ്തു.

21 വർഷത്തിന് ശേഷം മിസ് യൂണിവേഴ്സ് കിരീടം സ്വന്തമാക്കിയ ഹർനാസ് കൗർ സന്ധുവിനെ മഹീന്ദ്ര ഗ്രൂപ്പ് മേധാവിയും പത്മ അവാർഡ് ജേതാവുമായ ആനന്ദ് മഹീന്ദ്ര അഭിനന്ദിച്ചു. കിരീടം നേടാൻ പ്രാപ്തമാക്കിയ സന്ധുവിന്റെ മറുപടി പങ്ക് വച്ചാണ് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തത്.

ഇരുപത്തി ഒന്നുകാരി ഹർനാസ് കൗർ സന്ധുവാണ് മിസ് യൂണിവേഴ്‌സ് 2021 കിരീടമണിഞ്ഞത്. നീണ്ട 21 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മിസ് യൂണിവേഴ്‌സ് കിരീടം ഇന്ത്യയിലേക്ക് എത്തുന്നത്.

രണ്ടായിരത്തിൽ ലാറാ ദത്തായാണ് ഇതിന് മുൻപ് അവസാനമായി ഇന്ത്യയെ പ്രതിനിധീകരിച്ച് മിസ് യൂണിവേഴ്‌സ് കിരീടം കരസ്ഥമാക്കിയത്. 1994 ൽ സുസ്മിത സെന്നും കിരീടമണിഞ്ഞു. വിശ്വ സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട മൂന്നാമത്തെ ഇന്ത്യക്കാരിയാണ് ഹർനാസ് കൗർ സന്ധു

ടൈംസ് ഫ്രഷ് ഫെയ്‌സ് 2017, ഫെമിന മിസ് ഇന്ത്യ പഞ്ചാബ് 2019 എന്നീ കിരീടങ്ങള്‍ മുന്‍പ് നേടിയിട്ടുണ്ട്. നിരവധി പഞ്ചാബി സിനിമകളിലും സന്ധു അഭിനയിച്ചിട്ടുണ്ട്…

LEAVE A REPLY

Please enter your comment!
Please enter your name here