കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളായി മലയാള ഭാഷാ പ്രചാരണ സംഘം സംഘടിപ്പിക്കുന്ന മലയാളോത്സവം മുംബൈ മലയാളികളുടെ സര്‍ഗ്ഗോത്സവമായി മാറിക്കഴിഞ്ഞു. മഹാമാരിയുടെ ആശങ്കകളും, സമ്മർദ്ദങ്ങളും തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുൻ വർഷങ്ങളെ പോലെ സാംസ്കാരിക പ്രവർത്തനങ്ങൾ സാധ്യമല്ലെന്ന വസ്തുത കണക്കിലെടുത്ത്, മത്സരങ്ങള്‍ ഒഴിവാക്കിയാണ് പത്താം വാർഷിക പരിപാടികളെന്ന് പ്രസിഡന്റ് റീന സന്തോഷ്, സെക്രട്ടറി ജീവരാജന് എന്നിവർ അറിയിച്ചു.
2022 ജനുവരി 16 മുതല്‍ ജനുവരി 30 വരെയുള്ള ദിവസങ്ങളിലായി കൊളാബ മുതല്‍ പാല്‍ഘര്‍ വരെയും, ഖോപ്പോളി വരെയുമുള്ള 11 മേഖലകളിലെ കലാകാരന്മാരും കലാകാരികളും പങ്കെടുക്കും. ഓണ്‍ലൈനില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചുകൊണ്ടായിരിക്കും പത്താം മലയാളോത്സവം അരങ്ങേറുന്നത്. ഓരോ ദിവസവും ഓരോ മേഖലയുടെ കലാപരിപാടികളായിരിക്കും.
പ്രസ്തുത പരിപാടികള്‍ മലയാളഭാഷാ പ്രചാരണസംഘം യുട്യൂബ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്നതാണ്.
മലയാള ഭാഷാ പ്രചാരണ സംഘം പത്താം മലയാളോത്സവത്തോടനുബന്ധിച്ച് മഹാരാഷ്ട്ര അടിസ്ഥാനത്തില്‍ സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.
ചെറുകഥ: വിഷയം ഏതുമാകാം, 20 പേജില്‍ കവിയരുത്
കവിത: വിഷയം ഏതുമാകാം, 60 വരിയില്‍ കവിയരുത്
ലേഖനം: 20 പേജില്‍ കവിയരുത്. വിഷയം: “ആധുനിക സമൂഹ നിർമ്മിതിയിൽ ലിംഗസമത്വത്തിന്റെ പ്രസക്തി”.
രചനകള്‍ A 4 പേജില്‍ ഇരുപത്തഞ്ച് വരിയില്‍ കവിയാതെ ഒരു പുറത്ത് മാത്രം എഴുതിയതോ, ടൈപ്പ് ചെയ്തതോ ആയിരിക്കണം. രചയിതാവിന്റെ പേരും മേല്‍വിലാസവും ഫോണ്‍ നമ്പരും ഈ-മെയില്‍ വിലാസവും പ്രത്യേകം പേജില്‍ എഴുതി കൃതിയോടൊപ്പം അയയ്ക്കേണ്ടതാണ്. കൃതിയുടെ ഒരു ഭാഗത്തും പേരോ, മേല്‍വിലാസമോ, ഫോണ്‍ നമ്പറോ, ഇ-മെയില്‍ വിലാസമോ, ഒപ്പോ രേഖപ്പെടുത്താന്‍ പാടില്ല. അച്ചടി മാദ്ധ്യമങ്ങളിലോ സാമൂഹ്യ മാദ്ധ്യമങ്ങളിലോ മുമ്പ് പ്രസിദ്ധികരിച്ച കൃതികള്‍ മത്സരത്തിന് സ്വീകരിക്കുന്നതല്ല .
കൃതികളുടെ സ്കാന്‍ ചെയ്തതോ ടൈപ്പ് ചെയ്തതോ ആയ കോപ്പി ഇ -മെയില്‍ വഴി മാത്രമേ അയയ്ക്കാവൂ. രചനകള്‍ ഇ -മെയിലില്‍ ലഭിക്കേണ്ട അവസാന തിയ്യതി 2021 ഡിസംബര്‍ 31 ആണെന്ന് മലയാളോത്സവം കണ്‍വീനര്‍ അനില്‍ പ്രകാശ് അറിയിച്ചു. അയക്കേണ്ട ഇമെയില്‍ വിലാസം: [email protected]

- മഹാനഗരിയുടെ ഹൃദയത്തുടിപ്പുകളുമായി ലാൽ താംബെ
- കേരളീയ ക്ഷേത്ര പരിപാലന കേന്ദ്ര സമിതി നാരായണീയ പാരായണ മത്സരം സംഘടിപ്പിച്ചു.
- എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് സഹായങ്ങൾ എത്തിച്ച് കെയർ ഫോർ മുംബൈ
- സിവിൽ 20 പ്രാരംഭ സമ്മേളനം സമാപിച്ചു; ഭാവിയിലെ ലോകം കൂട്ടായ്മയുടേതായിരിക്കുമെന്ന് മാതാ അമൃതാനന്ദമയി
- മുംബൈ-പൂനെ യാത്രക്കാർക്ക് ഇനി പറന്നിറങ്ങാം
- സായാഹ്ന സവാരിക്കുപോയ മലയാളിയെ കാണ്മാനില്ല
- യാത്ര ക്ലേശങ്ങൾക്ക് പരിഹാരം തേടി വിവിധ മലയാളി സംഘടനകളുടെ കൺവെൻഷൻ മാർച്ച് 26 ന് നാഗ്പൂരിൽ
- മലയാളി മഹാസമ്മേളനത്തിനായി നാസിക്കിൽ വേദിയൊരുങ്ങുന്നു
- അംഗീകാര നിറവിൽ നവി മുംബൈയിലെ ആഗ്നൽ ചാരിറ്റീസ് ഫാദർ. സി. റോഡ്രിഗ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി