ഒമൈക്രോൺ ആശങ്ക; സംസ്ഥാനത്ത് ക്രിസ്മസ് ആഘോഷങ്ങൾ വീടുകളിൽ മാത്രമാകും

0

മഹാരാഷ്ട്രയിൽ 23 പുതിയ ഒമൈക്രോൺ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു, ഇതോടെ സംസ്ഥാനത്തെ ഒമൈക്രോൺ കേസുകളുടെ എണ്ണം 88 ആയി. രാജ്യത്തെ നാലിലൊന്ന് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. പുതിയ 23 കേസുകളിൽ 13 എണ്ണം പൂനെയിൽ നിന്നുള്ളതാണ്. മുംബൈയിൽ നിന്ന് അഞ്ച് കേസുകളും റിപ്പോർട്ട് ചെയ്തു. ബാക്കി കേസുകൾ താനെ, നാഗ്പ്പൂർ മീര ഭയന്ദർ എന്നിവിടങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ ഇതുവരെ 88 ഒമൈക്രോൺ കേസുകളാണ് രേഖപ്പെടുത്തിയത്.

അതേസമയം, ക്രിസ്മസ് ആഘോഷങ്ങൾക്ക് സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി. കോവിഡ് -19 പ്രോട്ടോക്കോളുകൾ പാലിച്ച് ക്രിസ്മസ് സമയത്ത് ലളിതമായ ആഘോഷങ്ങൾ നടത്തണമെന്നാണ് പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. ഡിസംബർ 24-25 തീയതികളിലെ പാതിരാ കുർബാനയ്ക്കും നിബന്ധന ഏർപ്പെടുത്തി. ഇതോടെ ഇക്കുറിയും ക്രിസ്മസ് ആഘോഷണൽ വീടുകളിൽ മാത്രമായി ഒതുങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here