ദുബായിൽ നിന്നുള്ള യാത്രക്കാർക്ക് ക്വാറന്റൈൻ നിയമങ്ങളിൽ മാറ്റം

0

ദുബായിൽ നിന്ന് മുംബൈയിലെത്തുന്ന യാത്രക്കാർക്ക് ഇനി മുതൽ നിർബന്ധമായും ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനിൽ കഴിയേണ്ടിവരുമെന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അറിയിച്ചു.

യാത്രക്കാർ എത്തിച്ചേരുമ്പോൾ ആർടി-പിസിആർ ടെസ്റ്റ് നടത്തേണ്ടതില്ല, എന്നാൽ ഏഴ് ദിവസത്തിന് ശേഷം പരിശോധിക്കും. പരിശോധനാഫലം നെഗറ്റീവായാൽ ഏഴുദിവസം കൂടി സ്വയം നിരീക്ഷണത്തിൽ കഴിയേണ്ടിവരും. പരിശോധനാഫലം പോസിറ്റീവായാൽ അവരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റും.

പല രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരാണ് ദുബായ് വിമാനത്താവളത്തിൽ വന്നിറങ്ങുന്നതെന്നും നിലവിലെ സാഹചര്യത്തിൽ മുംബൈയിലെ ഒമൈക്രോൺ ഭീഷണി കണക്കിലെടുത്താണ് ജാഗ്രതയുടെ ഭാഗമായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കേണ്ടത് അത്യാവശ്യമായി വന്നതെന്ന് ബി എം സി ഉദ്യോഗസ്ഥർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here