തരംഗമായി ബെൻസി പ്രൊഡക്ഷൻസിന്റെ ക്രിസ്തീയ ഭക്തിഗാനം

0

ക്രിസ്തുമസ് രാവിന് സമ്മാനമായി ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബെൻസി നാസർ നിർമ്മിച്ച് ഷാനു സമദ് സംവിധാനം ചെയ്ത ക്രിസ്തീയ ഭക്തിഗാനം ‘രക്ഷകൻ’ റിലീസ് ചെയ്തു. റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ ഗാനം വൈറലായി മാറിയിരുന്നു. രചന നാരായണൻകുട്ടി, മെഹ്റിൻ പി അഷ്റഫ്, ഹനിൻ അഹമ്മദ് എന്നിവരാണ് രക്ഷകനിലെ അഭിനേതാക്കൾ.

ജയസൂര്യ, റവ. ഫാദർ ഡേവിസ് ചിറമ്മൽ, രചന നാരായണൻകുട്ടി, മാല പാർവതി, അനു ജോസഫ് തുടങ്ങിയ പ്രമുഖരുടെ പേജിലൂടെ റിലീസ് ചെയ്ത ഗാനം സിനിമ രംഗത്തെ പ്രശസ്തരും ഏറ്റെടുത്തു.

ചാലിശ്ശേരി അച്യുതൻ വൈദ്യരുടെ വരികൾക്ക് അഷ്റഫ് മഞ്ചേരി സംഗീതം നൽകി അസ്മ തിരൂർ ആണ് ഗാനം ആലപിച്ചത്. ആലാപന മികവും അവതരണ ശൈലിയുമാണ് രക്ഷകനെ ജനങ്ങൾ ഏറ്റെടുക്കാൻ കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here