മുംബൈയിൽ കോവിഡ് മൂന്നാം തരംഗമോ?

0

മുംബൈയിൽ കഴിഞ്ഞ ദിവസം 1,333 കേസുകൾ കൂടി രേഖപ്പെടുത്തി. ഒറ്റ ദിവസം കൊണ്ട് ഗണ്യമായ വർധനവാണ് നഗരം രേഖപ്പെടുത്തിയത്. 809 കേസുകളാണ് കുത്തനെ ഉയർന്നത് . 1,352 കേസുകൾ രജിസ്റ്റർ ചെയ്ത മെയ് 26 ന് ശേഷം നഗരത്തിലെ ഏറ്റവും ഉയർന്ന ഏകദിന കുതിപ്പാണിത്.

ചൊവ്വാഴ്ച സംസ്ഥാനത്തെ 2,172 കോവിഡ് കേസുകളിൽ 63.3 ശതമാനവും മുംബൈയിലാണ്. നഗരത്തിൽ നടത്തിയ 32,369 ടെസ്റ്റുകളിൽ 1,333 എണ്ണം പോസിറ്റീവ് ആയിരുന്നു, ഇത് പോസിറ്റീവ് നിരക്ക് 4.11% ആയി ഉയർത്തി.

കഴിഞ്ഞ 28 ദിവസങ്ങളിൽ, രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് പ്രതിദിന കോവിഡ് -19 എണ്ണം 1,134% വർദ്ധിച്ചു. ചികത്സയിൽ കഴിയുന്നവരുടെ എണ്ണം 1,904 ൽ നിന്ന് 5,803 ആയി ഉയർന്നു.

മിക്ക രോഗികളും നേരിയ തോതിൽ രോഗലക്ഷണങ്ങളുള്ളവരാണെങ്കിലും, പെട്ടെന്നുള്ള കുതിച്ചുചാട്ടത്തിന് കാരണം മൂന്നാം തരംഗമോ അല്ലെങ്കിൽ പുതിയ വകഭേദമായ ഒമൈക്രോണിന്റെ സമൂഹ വ്യാപനമോ ആകാമെന്നാണ് ഡോക്ടർമാർ സൂചിപ്പിക്കുന്നത്

മൂന്നാം തരംഗത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ സ്ഥിരീകരിക്കാൻ രണ്ടാഴ്ച കൂടി വേണ്ടിവരുമെന്ന് സംസ്ഥാന കോവിഡ് -19 ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ ശശാങ്ക് ജോഷി പറഞ്ഞു. എന്നാൽ കേസുകളുടെ വർദ്ധനവിന് കാരണമാകുന്ന ചില എപ്പിഡെമോളജിക്കൽ ഘടകങ്ങളുണ്ട്. മുംബൈയിൽ സെറോയുടെ വ്യാപനം കൂടുതലായതിനാൽ, ഇത് ഡെൽറ്റ ഡെറിവേറ്റീവുകളല്ലെന്നും അദ്ദേഹം പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here