എയ്മ മഹാരാഷ്ട്ര ദേശീയ ഭാരവാഹികളെ ആദരിച്ചു

0

ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ(എയ്മ) ദേശീയ നിർവാഹക സമിതി യോഗം ബാംഗ്ലൂരിൽ ഡിസംബർ 18, 19 തിയതികളിൽ ഹോട്ടൽ ഗോകുലം ഗ്രാന്റിൽ ദേശീയ പ്രസിഡന്റ് ഗോകുലം ഗോപാലന്റെ അദ്ധ്യക്ഷതയിൽ കൂടുകയുണ്ടയി. ദേശീയ തലത്തിൽ വീണ്ടും ഗോകുലം ഗോപാലൻ, പ്രസിഡന്റ്, ബാബു പണിക്കർ, ചെയർമാൻ, പി.എൻ. ശ്രീകുമാർ, ജനറൽ സെക്രട്ടറി, ആർ.കെ.ശ്രീധരൻ ഖജാൻജി. തുടർന്നു നടന്ന മത്സരത്തിൽ സീനിയർ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മഹാരാഷ്ട്രയിൽ നിന്നുള്ള ഡോ.പി.ജെ. അപ്രേൻ ദേശീയ സീനിയർ വൈസ് പ്രസിഡന്റ് ആയി വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കുകയും, ഉപേന്ദ്ര മേനോനെ ദേശീയ അഡ്വൈസറായും, അഡ്വ ജി.എ.കെ. നായരെ ഇന്റേണൽ ഓഡിറ്ററായും നാമനിർദ്ദേശം ചെയ്യുകയുണ്ടായി. സി ബി ഡി കൈരളിയിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് റ്റി.എ.ഖാലിദ് ദേശീയ സീനിയർ വൈസ് പ്രസിഡന്റ് ഡോ.പി.ജെ അപ്രേനെയും സെക്രട്ടറി കെ.റ്റി. നായർ ദേശീയ അഡ്വസർ ഉപേന്ദ്ര മേനോനെയും, ദേശീയ ഇൻറ്റേണൽ ഓഡിറ്റർ അഡ്വ ജി.എ.കെ നായരെ ഖജാൻജി കോമളനും പൂച്ചെണ്ട് നല്കി ആദരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here