ജനുവരി ഒന്നിന് ഉച്ചക്ക് തെരുവിൽ ഒറ്റപ്പെട്ട് ഭക്ഷണം ലഭിക്കാതെ വിശപ്പ് അനുഭവിക്കുന്നവർക്ക് ഭക്ഷണം നൽകിയാണ് ന്യൂ ബോംബെ കേരളീയ സമാജം പുതുവത്സരത്തിൽ നന്മയുടെ സന്ദേശം പകർന്നാടിയത്.
സമാജം പ്രസിഡണ്ട് രുഗ്മിണി സാഗർ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. പ്രദേശത്തെ തെരുവുകളിൽ ജീവിക്കുന്ന 101 പേർക്ക് ഭക്ഷണം നൽകിയതായി ജനറൽ സെക്രട്ടറി പി ഡി ജയപ്രകാശ് അറിയിച്ചു.
