മുംബൈക്കാർക്ക് പുതുവത്സര സമ്മാനം: പ്രോപ്പർട്ടി ടാക്സ് ഒഴിവാക്കി സാധാരണക്കാരെ ചേർത്ത് പിടിച്ച് സർക്കാർ പ്രഖ്യാപനം.

0

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ ചേർന്ന നഗരവികസന മന്ത്രാലയത്തിന്റെ യോഗത്തിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.

മുംബൈയിലെ 500 ചതുരശ്ര അടി വരെ വിസ്തീർണ്ണമുള്ള റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ വസ്തു നികുതി ബില്ലുകൾ പൂർണമായും ഒഴിവാക്കിയതായി മഹാരാഷ്ട്ര സർക്കാർ പുതുവർഷ ദിനത്തിൽ പ്രഖ്യാപിച്ചു.

ഇതോടെ നഗരത്തിലെ ചെറിയ വരുമാനത്തിൽ ജീവിക്കുന്ന വലിയൊരു വിഭാഗത്തിനാണ് സർക്കാരിന്റെ പുതുവത്സര പ്രഖ്യാപനം ആശ്വാസമേകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here