പതിവു പോലെ വൃദ്ധസദനത്തിൽ സഹായങ്ങളെത്തിച്ച് വീണ്ടും ഹിൽഗാർഡൻ അയ്യപ്പ ഭക്തസംഘം

0

താനെ ആസ്ഥാനമായ ഹിൽഗാർഡൻ അയ്യപ്പഭക്തസംഘത്തിന്റെ പുതുവത്സരദിനം ഇക്കുറിയും തലോജയിലുള്ള പരംശാന്തിധാം വൃദ്ധസദനത്തിലായിരുന്നു. ഒമിക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അന്തേവാസികൾക്കൊപ്പം ആഹാരം കഴിക്കാനോ, സമയം ചെലവഴിക്കാനോ സാധിച്ചില്ലെങ്കിലും ഇവർക്കെല്ലാം നിത്യോപയോഗസാധനങ്ങൾ അടങ്ങുന്ന കിറ്റുകൾ നൽകിയാണ് ഹിൽഗാർഡൻ അയ്യപ്പഭക്തസംഘം മടങ്ങിയത്.

അന്തേവാസികൾക്ക് പുതുവത്സരത്തിൽ പതിവ് പോലെ നിത്യോപയോഗ സാധനങ്ങൾ അടങ്ങുന്ന കിറ്റുകൾ നൽകാൻ സാധിച്ചതിൽ ചാരിഥാർഥ്യമുണ്ടെന്ന് ശശികുമാർ നായർ പറഞ്ഞു.

ജീവിതത്തിന്റെ നാനാ തുറകളിൽ കഷ്ടത അനുഭവിക്കുന്ന നിരവധി നിർധനർക്ക് പല ഘട്ടങ്ങളിലായി സഹായങ്ങൾ എത്തിച്ചു നൽകിയാണ് ഹിൽഗാർഡൻ അയ്യപ്പ ഭക്ത സംഘം മാതൃകയായിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here