കൈരളി ടി വിയിലെ വാരാന്ത്യ പരിപാടിയായ ആംചി മുംബൈയിലൂടെ ശ്രദ്ധേയനായ ക്യാമറാമാനാണ് ഹൃതിക് ചന്ദ്രൻ. തുടർന്ന് ഹൃതിക് സംവിധാനം ചെയ്ത അല്ല പിന്നെ എന്ന ആക്ഷേപ ഹാസ്യ പരമ്പരയും പ്രേക്ഷക പ്രീതി നേടിയിരുന്നു.
ഹൃതിക് ചന്ദ്രൻ ഇതിനോടകം നിരവധി ഷോർട്ട് ഫിലിമുകളും അണിയിച്ചൊരുക്കിയിട്ടുണ്ട്. ഈ ഹ്രസ്വ ചിത്രങ്ങളെല്ലാം ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. സൗന്ദര്യ, ഞാനാണ് പാർട്ടി തുടങ്ങിയ തമിഴ്, മലയാളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ള ഹൃതിക് നിലവിൽ “Mysteries of Love ” എന്ന വെബ് സീരിസിന്റെ പണിപ്പുരയിലാണ് .
വ്യാജ വാർത്തകൾക്കും യാഥാർഥ്യങ്ങൾക്കുമിടയിൽ കൊറോണയെന്ന മഹാമാരിക്ക് മുന്നിൽ വിറങ്ങലിച്ചു പോയവന്റെ നിസ്സഹായാവസ്ഥയാണ് ചിത്രം സംവദിക്കുന്നതെന്ന് ഹൃതിക് ചന്ദ്രൻ പറയുന്നു.
ഹൃതിക്ക് ചന്ദ്രൻ സംവിധാനവും നിർവഹിച്ചിരിക്കുന്ന ഹ്രസ്വചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് വാസൻ വീരച്ചേരിയാണ്. പ്രാണവായു എന്ന് നാമകരണം ചെയ്ത ചിത്രത്തിൽ നാടക സംവിധായകനും നടനുമായ പി. ആർ. സഞ്ജയ് ആണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷീബ വാസന്റെ വരികൾക്ക് ഈണം നൽകി ആലപിച്ചിരിക്കുന്നത് സനൂപ് കുമാറാണ്. സ്വപ്നൻ ക്യാമറയും, സുമിത് സഹസംവിധാനവും, വി. പി. പ്രവിത് നിർമ്മാണ നിയന്ത്രണവും നിർവഹിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ പ്രശസ്ത ഗായകനും സംഗീത സാവിധായകനുമായ ഇഷാൻ ദേവിന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

- ‘മലൈക്കോട്ടൈ വാലിബൻ’: റിലീസ് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ
- മോഹൻലാൽ ചിത്രം നേരിന്റെ ചിത്രീകരണം തുടങ്ങി
- മുംബൈയിലും തരംഗമായി രജനികാന്ത് ചിത്രം ജയിലർ
- ക്രൈം ത്രില്ലർ ഗോഡ് ഫാദറിൽ മമ്മൂട്ടിയും മോഹൻലാലും ഫഹദും!!
- മലയാള സിനിമയിൽ മാറ്റുരക്കാൻ മറ്റൊരു മുംബൈ മലയാളി