മഹാരാഷ്ട്രയിൽ 12,160 പുതിയ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതിൽ 8,086 കേസുകൾ മുംബൈയിൽ നിന്നാണ് രേഖപ്പെടുത്തിയത്. നഗരത്തിൽ റിപ്പോർട്ട് ചെയ്തതിൽ തൊണ്ണൂറു ശതമാനവും രോഗലക്ഷണങ്ങളില്ലാത്തവയാണെന്നാണ് ഔദ്യോഗിക ഡാറ്റ കാണിക്കുന്നത്.
പ്രതിദിന കേസുകൾ 20,000 കടന്നാൽ മുംബൈ ലോക്ക്ഡൗൺ പ്രഖ്യാപിക്കുമെന്ന് ബി എം സി കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു. അപകടസാധ്യതയില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരാണ് പ്രധാനമായും മുംബൈയിൽ ഒമിക്രോൺ വ്യാപിക്കുന്നതെന്നും നഗരസഭ ചീഫ് ഇക്ബാൽ സിംഗ് ചാഹൽ പറഞ്ഞു.
പോയ വാരം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൂടുതൽ കർശനമായ ലോക്ക്ഡൗൺ പോലുള്ള നിയന്ത്രണങ്ങൾ ചർച്ച ചെയ്തിരുന്നു.

- വിദേശത്ത് ജോലിക്ക് പോകുവാനായി മുംബൈയിലെത്തിയ കൊല്ലം സ്വദേശിയെ കാണ്മാനില്ല
- മുംബൈയിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പരാതി നൽകി
- വോട്ടർപട്ടികയിൽ പേരില്ലേ ? പേര് ചേർക്കാനുള്ള അവസാന ദിവസം ഡിസംബർ 9
- ഹിൽഗാർഡൻ അയ്യപ്പ ഭക്ത സംഘം മണ്ഡല പുജ ആഘോഷിച്ചു
- നവി മുംബൈയിൽ 24 മണിക്കൂറിനുള്ളിൽ 6 കുട്ടികളെ കാണാതായി
- കേരള കാത്തലിക് അസോസിയേഷൻ ഡോമ്പിവലിക്ക് പുതിയ നേതൃത്വം
- ജീവിക്കുന്ന മണ്ണിനോടുള്ള പ്രതിബദ്ധതയിലും ജന്മനാടിന്റെ സംസ്കാരം ചേർത്ത് പിടിക്കുന്നവരാണ് മലയാളികളെന്ന് ശ്രീകാന്ത് ഷിൻഡെ എം പി