മുംബൈയിലേക്കാണോ യാത്ര? പുതിയ നിബന്ധനകളുമായി ബിഎംസി

0

മുംബൈയിൽ കോവിഡും ഒമിക്രോൺ വകഭേദവും വലിയ തോതിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ നിയമങ്ങൾ വീണ്ടും കർശനമാക്കിയിരിക്കയാണ്
ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി).

കഴിഞ്ഞ ദിവസം മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുമുള്ള എല്ലാ അന്താരാഷ്ട്ര യാത്രക്കാ൪ ആർടി-പിസിആർ പരിശോധനകൾക്ക് വിധേയരാകാൻ നിർബന്ധിതരായി. യുഎഇയിൽ നിന്നും മുംബൈയിലെത്തിയ യാത്രക്കാർക്കും പരിശോധന ബാധകമായിരുന്നു.

പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ, യാത്രക്കാരെ പോകാൻ അനുവദിക്കുമെങ്കിലും ഇവരെല്ലാം 7 ദിവസത്തെ ഹോം ക്വാറന്റൈനിൽ കഴിയണം. ഇതിനിടെ പരിശോധനയിൽ പോസിറ്റീവ് കണ്ടെത്തിയവരെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് അയക്കും. പൂർണ്ണമായി വാക്സിനേഷൻ എടുത്ത യാത്രക്കാർക്ക് പരിശോധന ആവശ്യമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here