മുംബൈയിൽ ഇന്ന് 15,166 പുതിയ കോവിഡ് കേസുകൾ

0

മുംബൈയിൽ ഇന്ന് ഏറ്റവും ഉയർന്ന പ്രതിദിന കേസുകൾ രേഖപ്പെടുത്തിയതോടെ നഗരവാസികളുടെ ആശങ്കയും വർദ്ധിച്ചിരിക്കയാണ് . മുംബൈയിൽ ഇന്ന് 15,166 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2020 ൽ മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള നഗരത്തിലെ ഏറ്റവും ഉയർന്ന കണക്കാണിത്. കഴിഞ്ഞ ദിവസത്തേക്കാൾ 39 ശതമാനത്തിന്റെ വർദ്ധനവ്.

2021 ഏപ്രിൽ 4 ന് രണ്ടാം തരംഗത്തിന്റെ ഏറ്റവും ഉയർന്ന ഘട്ടത്തിൽ പോലും ഒരു ദിവസം 11,163 കേസുകളാണ് മുംബൈയിൽ റിപ്പോർട്ട് ചെയ്തിരുന്നത്.

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 26,538 കേസുകളും എട്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. പുതിയ കേസുകൾ കഴിഞ്ഞ ദിവസത്തേക്കാൾ 43 ശതമാനം കൂടുതലാണ് രേഖപ്പെടുത്തിയത്. പുതിയ കേസുകളിൽ 87 ശതമാനവും ലക്ഷണമില്ലാത്തവരാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here