ആയുർവേദ ചികിത്സാ കേന്ദ്രവുമായി മുളുണ്ട് കേരള സമാജം

0

മുംബൈയിലെ മുളുണ്ട് കേരള സമാജമാണ് ആയുർവേദ ട്രീറ്റ്മെന്റ് സെന്റർ ആരംഭിക്കുന്നത്. മുളുണ്ട് വെസ്റ്റിൽ ആർ ആർ ടി റോഡിലെ ഗൗരവ് പ്ലാസയിലുള്ള പുതിയ ചികിത്സാ കേന്ദ്രത്തിന്റെ ഉത്ഘാടനം ജനുവരി 9ന് ഞായറാഴ്ച കാലത്ത് 11 മണിക്ക് മനോജ്‌ കോട്ടക്, എം. പി നിർവ്വഹിക്കും .

വിവിധതരം ആയുർവേദ ചികിത്സകൾ മിതമായ നിരക്കിൽ ലഭ്യമായിരിക്കുമെന്ന് സമാജം അറിയിച്ചു. ഡോക്ടറുടെ കൺസൽട്ടേഷൻ സൗജന്യമായിരിക്കും. ചടങ്ങുകൾ കർശനമായും നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കുമെന്ന് സമാജം ഭാരവാഹികളായ സി. കെ. കെ. പൊതുവാൾ, ഇടശ്ശേരി രാമചന്ദ്രൻ, ടി. കെ. രാജേന്ദ്രബാബു, എ. രാധാകൃഷ്ണൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 9224408108, 9819002955 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here