ഒമിക്രോണിനെ ഭയക്കണമെന്ന് ലോകാരോഗ്യ സംഘടന

0

വ്യാപനശേഷി കൂടുതലുള്ള ഒമിക്രോണ്‍ പുതിയ വകഭേദം ബാധിക്കുന്ന വ്യക്തികളുടെ എണ്ണത്തിൽ റെക്കോര്‍ഡ് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ആഗോളതലത്തില്‍ വലിയ തോതില്‍ പടരുന്ന കൊവിഡ് ഒമിക്രോണ്‍ വകഭേദത്തെ നിസാരമായി കാണാനാകില്ലെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്. ആഗോള തലത്തില്‍ രോഗബാധിതരിൽ മരണപെടുന്നവരുടെ എണ്ണവും ആശങ്ക ഉയർത്തുന്നതാണെന്ന് ഡബ്ല്യൂ എച്ച് ഒ വ്യക്തമാക്കി.

പല രാജ്യങ്ങളിലും നേരത്തെ പടര്‍ന്നുപിടിച്ച ഡെല്‍റ്റ വകഭേദത്തേക്കാള്‍ വേഗത്തിലാണ് ഒമിക്രോണ്‍ ബാധ റിപ്പോർട്ട് ചെയ്യുന്നത്. മിക്ക സ്ഥലത്തും ആശുപത്രികളിൽ കിടക്കകൾ നിറയുന്ന നിലയാണ് റിപോർട്ടുകൾ പുറത്ത് വരുന്നതെന്നും ലോകാരോഗ്യ സംഘടനയുടെ മേധാവി ചൂണ്ടിക്കാട്ടുന്നു.

എന്നിരുന്നാലും ഡെല്‍റ്റയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒമിക്രോണിന് തീവ്രത കുറവാണെന്ന് കണ്ടെത്തിയിരിക്കുന്നത്. പ്രത്യേകിച്ച് വാക്‌സിന്‍ സ്വീകരിച്ചവരില്‍ രോഗബാധയുടെ കാഠിന്യം കുറവാണ്. എന്നാല്‍ ഇതൊന്നും ഒമിക്രോണ്‍ വകഭേദത്തെ നിസാരമായി കാണുവാനുള്ള കാരണങ്ങൾ ആകരുതെന്നും ഗുരുതരമായ സാഹചര്യം ഉണ്ടാക്കാൻ പ്രാപ്തമാണ് പുതിയ വകഭേദമെന്നും ലോകാരോഗ്യ സംഘടന പ്രസ്താവനയിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here