ഇൻഡോ അറബ് കോൺഫെഡറേഷൻ ഗ്ലോബൽ എക്‌സലൻസി അവാർഡ് വി കെ സൈനുദ്ദീന്

0

വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുന്നവർക്ക് ഇൻഡോ അറബ് കോൺഫെഡറേഷൻ നൽകുന്ന ഗ്ലോബൽ എക്‌സലൻസി അവാർഡ് മുംബയിലെ മലയാളി സാമൂഹ്യ പ്രവർത്തകനും ബിസിനസ് കാരനുമായ വി.കെ സൈനുദ്ദീൻ കരസ്തമാക്കി.

കൂടാതെ മികച്ച സേവനത്തിനു പ്രവാസികൾ നൽകുന്ന ബെസ്റ്റ് എൻ ആർ ഐ പുരസ്കാരം മുംബൈ ഫെഡറൽ ബാങ്കിനും നൽകും

ആഗോള പ്രവാസി ദിനത്തോടനുബന്ധിച്ചു ഇൻഡോ-അറബ് കോൺഫെഡറേഷൻ മുംബൈ മാറോൾ മെട്രോ പോളിസ് ഹോട്ടലിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ വെച്ച് കേരള തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ, അവർഡുകൾ സമ്മാനിക്കും

ബഡ്ജറ്റ് ഹോട്ടൽ അസോസിയേഷൻ ജനറൽ സെക്രട്ടറി,കേരള മുസ്ലിം ജമാ അത്ത് ട്രഷറർ തുടങ്ങിയ പദവികൾ വഹിക്കുന്ന സാമൂഹിക പ്രവർത്തകനാണ് വി കെ സൈനുദ്ധീൻ

കേന്ദ്ര സാമൂഹിക നീതി വകുപ്പ് മന്ത്രി രാംദാസ് അതാവലെ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ഇൻഡോ അറബ് കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ആറ്റകൊയ പള്ളിക്കണ്ടി അധ്യക്ഷത വഹിക്കും

ഓർഗനസിങ് കമ്മിറ്റി ചെയർമാൻ ടി എ ഖാലിദ് സ്വാഗതവും കൺവീനർ പി എം ഇക്ബാൽ നന്ദിയും പറയും നോർക്ക ഡവലപ്മെന്റ് ഓഫീസർ ശ്യാം കുമാർ, കൂടാതെ ടി എ ഖാലിദ്, എൻ കെ ഭൂപേഷ് ബാബു, ടി കെ സി മുഹമ്മദലി തുടങ്ങി പ്രമുഖ നേതാക്കൾ സംബന്ധിക്കും

LEAVE A REPLY

Please enter your comment!
Please enter your name here