മുംബൈയിൽ വാരാന്ത്യ കർഫ്യൂ ആവശ്യമില്ലെന്ന് മേയർ

0

മുംബൈയിൽ നിലവിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് മുംബൈ മേയർ കിഷോരി പെഡ്‌നേക്കർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും തമ്മിലുള്ള കൊവിഡ് അവലോകന യോഗത്തിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും മേയർ കൂട്ടിച്ചേർത്തു.

പുതിയ കോവിഡ് കേസുകൾ 20,000 കടന്നാൽ നഗരം മറ്റൊരു ലോക്ക്ഡൗണിന് പോകുമെന്ന് മുംബൈ മേയർ കിഷോരി പെഡ്‌നേക്കർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് വാരാന്ത്യ കർഫ്യൂ സംബന്ധിച്ച് ഇപ്പോൾ തീരുമാനമൊന്നും എടുക്കാനാകില്ലെന്ന് മേയർ പറഞ്ഞത്. വ്യാഴാഴ്ച മുംബൈയിൽ 20,181 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു.

മുംബൈയിലെ കോവിഡ് സാഹചര്യത്തെക്കുറിച്ച് വെള്ളിയാഴ്ച വൈകുന്നേരം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനിൽ അവലോകന യോഗം ചേരുമെന്നും ലോക്ക്ഡൌൺ സംബന്ധിച്ച കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും മേയർ വ്യക്തമാക്കി. നിലവിൽ നഗരത്തിൽ അത്തരമൊരു സാഹചര്യമില്ലെന്നും മേയർ കൂട്ടിച്ചേർത്തു.

മുംബൈയിലെ പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് നൽകിയ വിശദാംശങ്ങൾ അനുസരിച്ച്, പുതിയ കൊറോണ വൈറസ് കേസുകളിൽ 85 ശതമാനവും രോഗലക്ഷണങ്ങളില്ലെന്നും ആശുപത്രി പ്രവേശനങ്ങൾ ആവശ്യമായി വന്നിട്ടില്ലെന്നും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here