പ്രാണവായുവിലെ ശീർഷക ഗാനത്തിന് മികച്ച പ്രതികരണം

0

വ്യാജ വാർത്തകൾക്കും യാഥാർഥ്യങ്ങൾക്കുമിടയിൽ കൊറോണയെന്ന മഹാമാരിക്ക് മുന്നിൽ വിറങ്ങലിച്ചു പോയവന്റെ നിസ്സഹായാവസ്ഥ കോറിയിടുന്ന ഷോർട്ട് ഫിലിമാണ് പ്രാണവായു. മുംബൈയിലെ ഒരു കൂട്ടം യുവ പ്രതിഭകൾ അണി നിറക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ചിത്ര സംയോജനവും നിർവഹിച്ചിരിക്കുന്നത് ഹൃതിക് ചന്ദ്രനാണ്.

ഷീബ വാസന്റെ രചനയിൽ സനൂപ് കുമാർ ഈണം നൽകി പാടിയ ഗാനമാണ് ഇന്ന് യൂട്യൂബിൽ റിലീസ് ചെയ്തത്. ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

നാടക സംവിധായകനും നടനുമായ പി. ആർ. സഞ്ജയ്‌ ആണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സ്വപ്നൻ ക്യാമറയും, സുമിത് സഹസംവിധാനവും, വി. പി. പ്രവിത് നിർമ്മാണ നിയന്ത്രണവും നിർവഹിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here