മലയാളി കുഴഞ്ഞു വീണു മരിച്ചു ; വിട പറഞ്ഞത് അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകൻ

0

ഇന്ന് (8/1/22) രാവിലെ ഏഴു മണിയോടെയാണ് അന്ത്യം സംഭവിച്ചത്. വസായിയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനായ അനിൽകുമാർ ജോലി ചെയ്യുന്ന മണി ഹോട്ടലിലെ ശുചി മുറിയിൽ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ഹൈവേയിലുള്ള ഹോട്ടലിലെ മാനേജർ ആയിരുന്നു അകാലത്തിൽ വിട പറഞ്ഞ അനിൽ കുമാർ . 50 വയസ്സ് പ്രായം.

പതിവുള്ള പ്രഭാത നടത്തത്തിന് ശേഷം ശുചി മുറിയിൽ കയറി കതകടച്ച അനിൽ കുമാറിനെ ഏറെ നേരം കഴിഞ്ഞും പുറത്ത് കാണാതിരുന്നപ്പോഴാണ് സഹപ്രവർത്തകർ കതക് പൊളിച്ച് നോക്കിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

കോവിഡിന്റെ തുടക്കത്തിൽ നാട്ടിൽ നിന്നെത്തി തിരികെ പോകാൻ കഴിയാതിരുന്ന മലയാളി ചെറുപ്പക്കാരനെ രണ്ട് മാസത്തിലധികം സൗജന്യമായി പാർപ്പിടവും, ഭക്ഷണവും ഒരുക്കിയ അനിൽകുമാർ പരസ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ്.

വസായിയിൽ മരണമടയുന്നവർക്ക് ജാതിമതഭേദമന്യേ മരണാനന്തര കർമ്മങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന തങ്ങളുടെ പ്രിയപ്പെട്ട മണിയുടെ വേർപാടിൽ പ്രദേശവാസികൾ ദുഃഖം രേഖപ്പെടുത്തി

ഏത് അർദ്ധരാത്രിയിലും എന്ത് സഹായത്തിനും ഓടിയെത്തിയിരുന്ന അനിൽ സിപിഎം, വസായി ഈസ്റ്റ്‌ ബ്രാഞ്ചിലെ അംഗമാണ്. കർഷക സമരത്തിന് മുന്നിൽ നിന്ന് പ്രവർത്തിച്ച പ്രവർത്തകനായിരുന്നു അനിൽ കുമാർ.

കേരളത്തിൽ മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിൽ കൊടക്കാട് താഴത്തില്ലത്ത് കുടുംബാoഗമാണ്.
.

LEAVE A REPLY

Please enter your comment!
Please enter your name here