താനെയിലെ വീട്ടമ്മക്ക് ചികിത്സാ സഹായം നൽകി കെയർ 4 മുംബൈ

0

താനെയിൽ താമസിക്കുന്ന സരസമ്മ എന്ന 74 കാരിയുടെ ദുരവസ്ഥ ആംചി മുംബൈ റിപ്പോർട്ട് ചെയ്തിരുന്നു. ചികിത്സക്കായി പണം കണ്ടെത്താൻ ബുദ്ധിമുട്ടിയതോടെ സുമനുസകളുടെ സഹായം തേടിയ മകൾ സജിനിക്ക് സാന്ത്വനമായി കെയർ ഫോർ മുംബൈയും രംഗത്തെത്തി.

സരസമ്മയുടെ ചികിത്സക്കുള്ള സഹായ ധനം ആൾ താനെ മലയാളി അസ്സോസിയേഷൻ ജനറൽ സെക്രട്ടറി ശശികുമാർ നായർക്ക് കൈമാറി.

കഴിഞ്ഞ ദിവസം കേരള ഹൌസിൽ വച്ച് ആംചി മുംബൈ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സഹായം കൈമാറിയത്.

പ്രളയക്കെടുതിയിൽ കേരളവും മഹാരാഷ്ട്രയും വലഞ്ഞപ്പോഴും കോവിഡ് കാലത്ത് ദുരിതത്തിലായവർക്ക് ഭക്ഷണ കിറ്റുകൾ നൽകിയും മുന്നണിയിലുണ്ടായിരുന്ന സാമൂഹിക പ്രവർത്തകനായ ശശികുമാർ നായരെ മന്ത്രി അഹമ്മദ് ദേവർകോവിൽ അഭിനന്ദിച്ചു.

താനെയിലെ ആത്മ എന്ന മലയാളി സംഘടനയും ഹിൽഗാർഡൻ അയ്യപ്പ ഭക്തസംഘവും ഈ കുടുംബത്തിന് വേണ്ട സഹായങ്ങൾ നൽകിയതിന് പുറകെയാണ് കെയർ ൪ മുംബൈയും പ്രതിസന്ധിയിലായ മലയാളി കുടുംബത്തെ ചേർത്ത് പിടിക്കുന്നത്.

ALSO READനിർധന കുടുംബത്തിന് കൈത്താങ്ങായി താനെയിലെ മലയാളി കൂട്ടായ്മകൾ

LEAVE A REPLY

Please enter your comment!
Please enter your name here