ഇൻഡോ അറബ് കോൺഫെഡറേഷൻ പുരസ്‌കാരങ്ങൾ മന്ത്രി അഹമ്മദ് ദേവർ കോവിൽ കൈമാറി

0

വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുന്നവർക്ക് ഇൻഡോ അറബ് കോൺഫെഡറേഷൻ നൽകുന്ന ഗ്ലോബൽ എക്‌സലൻസി അവാർഡാണ് മുംബയിലെ മലയാളി സാമൂഹ്യ പ്രവർത്തകനും ബിസിനസ് കാരനുമായ വി.കെ സൈനുദ്ദീന് കേരള തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ കൈമാറിയത്.

കൂടാതെ മികച്ച സേവനത്തിനു പ്രവാസികൾ നൽകുന്ന ബെസ്റ്റ് എൻ ആർ ഐ പുരസ്കാരം മുംബൈ ഫെഡറൽ ബാങ്കിനും മന്ത്രി സമ്മാനിച്ചു

ആഗോള പ്രവാസി ദിനത്തോടനുബന്ധിച്ചു ഇൻഡോ-അറബ് കോൺഫെഡറേഷൻ മുംബൈ മാറോൾ മെട്രോ പോളിസ് ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു മന്ത്രി അഹമ്മദ് ദേവർ കോവിൽ മുഖ്യാതിഥിയായി പങ്കെടുത്തത്.

സംഘാടക സമിതി ചെയർമാൻ ടി എ ഖാലിദ് സ്വാഗത പ്രസംഗം നടത്തി. ഇൻഡോ അറബ് കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ആറ്റകൊയ പള്ളിക്കണ്ടി, ധ്യാൻമിത്ര തുടങ്ങിയവർ പ്രസംഗിച്ചു.

ബജറ്റ് ഹോട്ടൽ അസോസിയേഷൻ ജനറൽ സെക്രട്ടറി,കേരള മുസ്ലിം ജമാ അത്ത് ട്രഷറർ തുടങ്ങിയ പദവികൾ വഹിക്കുന്ന സാമൂഹിക പ്രവർത്തകനാണ് പടന്ന സ്വദേശിയായ വി കെ സൈനുദ്ദീൻ.

കൺവീനർ പി എം ഇക്ബാൽ നന്ദി പ്രകാശിപ്പിച്ചു. നോർക്ക ഡവലപ്മെന്റ് ഓഫീസർ ശ്യാം കുമാർ, ടി കെ സി മുഹമ്മദലി, ബജറ്റ് ഹോട്ടൽ അസോസിയേഷൻ പ്രസിഡന്റ് അഷ്‌റഫ് അലി, വേൾഡ് മലയാളി കൗൺസിൽ ജനറൽ സെക്രെട്ടറിയും ലോക കേരള സഭംഗവുമായ എം കെ നവാസ്, കെയർ ഫോർ മുംബൈ ജനറൽ സെക്രട്ടറി പ്രിയ വർഗീസ്, ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ മഹാരാഷ്ട്ര ഘടകം സെക്രട്ടറി കെ ടി നായർ, കൈരളി ടി വി മഹാരാഷ്ട്ര പ്രതിനിധി പ്രേംലാൽ, സാമൂഹിക പ്രവർത്തകൻ പ്രശാന്ത് വെള്ളാവിൽ, ഫാറൂഖ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here