മുംബൈയിൽ ഇനി ബജറ്റ് ഹോട്ടൽ റൂമുകൾ വിരൽത്തുമ്പിൽ

0

മുംബൈയിലെ മലയാളി ഹോട്ടലുടമകളുടെ സംഘടനയാണ് ബഡ്‌ജറ്റ്‌ ഹോട്ടൽ അസോസിയേഷൻ. മഹാ നഗരത്തെ പോക്കറ്റ് ഫ്രണ്ട്‌ലി ട്രാവൽ ഡെസ്റ്റിനേഷനാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മിതമായ നിരക്കിൽ ആധുനീക സൗകര്യങ്ങളൊരുക്കി രണ്ടായിരത്തിലധികം മുറികൾ നഗരത്തിലൊരുക്കിയിരിക്കുന്നത്.

മുംബൈയിൽ ബജറ്റ് ഹോട്ടൽ അസോസിയേഷനിൽ 250-ഓളം അംഗങ്ങളാണുള്ളത്. ഇതിൽ നൂറോളം പേർ മലയാളി ഹോട്ടലുടമകളാണെന്ന് ബജറ്റ് ഹോട്ടൽ അസോസിയേഷൻ പ്രസിഡന്റ് അഷ്‌റഫ് അലി പറയുന്നു.

ഓൺലൈൻ സേവനങ്ങളിലൂടെ കൂടുതൽ വേഗത്തിൽ നേരിട്ട് മുറികൾ ബുക്ക് ചെയ്യുവാനുള്ള സംവിധാനത്തിനാണ് തുടക്കമിടുന്നതെന്ന് ബജറ്റ് ഹോട്ടൽ അസോസിയേഷൻ ജനറൽ സെക്രട്ടറി സൈനുദ്ദീൻ വി കെ പറഞ്ഞു. കാസർഗോഡ് പടന്ന സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകളിലായി 1000 രൂപ മുതൽ 3000 രൂപ വരെയുള്ള ഏകദേശം 2200 മുറികളാണ് ഈ ശ്രുംഖലയുടെ കീഴിൽ മുംബൈ നഗരത്തിന്റെ ഹൃദയ ഭാഗത്തായി ഒരുക്കിയിരിക്കുന്നത്. 20 ശതമാനം മുതൽ 40 ശതമാനം വരെ ഡിസ്‌കൗണ്ടാണ് പോർട്ടലിലൂടെ ബുക്ക് ചെയ്യുന്നവർക്കായി കാത്തിരിക്കുന്നത്.

വെബ് പോർട്ടൽ ഉത്‌ഘാടനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. ;

പരസ്പര ധാരണയോടെയുള്ള കൊടുക്കൽ വാങ്ങൽ ബന്ധമാണ് ഈ സൗഹൃദ കൂട്ടായ്മയുടെ മഹാനഗരത്തിലെ വിജയം

for online booking visit :: bhastays.com

LEAVE A REPLY

Please enter your comment!
Please enter your name here