ലതാ മങ്കേഷ്‌കറെ ഐസിയുവിൽ പ്രവേശിപ്പിച്ചു

0

കോവിഡ്-19 പോസിറ്റീവായതിനെ തുടർന്ന് പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കറെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച ഗായികക്ക് നേരിയ രോഗ ലക്ഷങ്ങൾ ഉണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.

ലതാ മങ്കേഷ്‌കർ സുഖമായിരിക്കുന്നുവെന്നും പ്രായം കണക്കിലെടുത്ത് മുൻകരുതലിന്റെ ഭാഗമായാണ് ഐസിയുവിൽ പ്രവേശിപ്പിച്ചതെന്നുമാണ് ഗായികയുടെ മരുമകൾ രചന അറിയിച്ചത്.

92 കാരിയായ ഗായിക നിരവധി ഭാഷകളിലായി 1000-ലധികം സിനിമകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ, ദാദാസാഹിബ് ഫാൽക്കെ അവാർഡ്, ഭാരതരത്‌ന എന്നിവയും മറ്റ് ബഹുമതികളും അവർ നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here