പറയാതെ പ്രണയിച്ചവരുടെ നനവോർമ്മകൾ (Short Film Review)

0

വർഷങ്ങൾ പ്രണയിച്ചിട്ടും വിരഹത്തിൻ കലാശിച്ച പ്രണയങ്ങൾ നിരവധിയാണ്. എന്നാൽ പുതിയ കാലത്ത് തേച്ചിട്ടു പോകുന്നവരുടെ എണ്ണമാണ് കൂടുതൽ .

പറഞ്ഞ് പ്രണയിച്ചവരെക്കാൾ കൂടുതൽ പറയാതെ പ്രണയിച്ചവരുടെ നൊമ്പരങ്ങളും നെടുവീർപ്പുകൾക്കുമാണ് ക്യാമ്പസിന്റെ ചുമരുകളും കേട്ട് ശീലിച്ചിട്ടുള്ളതെന്നാണ് കഥകളും കവിതകളും പാടി നടന്നിട്ടുള്ളത്.

വ്യത്യസ്തമായൊരു ആഖ്യായന ശൈലിയിലൂടെ വിവാഹ ജീവിതത്തിലെ അസ്വാരസ്യങ്ങൾ കോറിയിടുന്ന ചിത്രം പറയാതെ പോയ പ്രണയത്തിന്റെ നനവോർമ്മകൾ കൂടി ചേർത്ത് വയ്ക്കുന്നതാണ് ഈ ഹ്രസ്വ ചിത്രം.

നയന വിഷ്ണുരാജ് നിർമ്മിച്ച ചിത്രത്തിനെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അബി ജോർജാണ്.
ചിത്രീകരണവും ചിത്ര സംയോജനവും നിർവഹിച്ചിരിക്കുന്നത് ശ്യാം അരുൺ. സഹായി രാഹുൽ. വൈശാഖ് രാജിന്റെ ഈണവും രചനവും നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് അലൻ ജോസഫാണ്.

അഞ്ജയ് ലെവിനും സൗമ്യയുമാണ് അഭിനേതാക്കൾ. തന്മയത്വമായി കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഇരുവർക്കും കഴിഞ്ഞു.

വലിച്ചു നീട്ടലില്ലാതെ കഥ പറയുന്ന രീതിയും ചിത്രീകരണ മേന്മയുമാണ് നനവോർമ്മകളെ ട്രെൻഡിങ് ആക്കിയതിൽ വലിയ പങ്ക് വഹിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here