മുളുണ്ട് കേരള സമാജത്തിന്റെ ആയുർവേദ ചികിത്സാ കേന്ദ്രത്തിന് തുടക്കമായി

0

മുളുണ്ട് കേരള സമാജത്തിന്റെ പുതിയ ആയുർവേദ ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനം ജനുവരി 9 ന് ഞായറാഴ്ച കാലത്ത് 11മണിക്ക് മുംബൈ നോർത്ത് ഈസ്റ്റ്‌ ലോകസഭ എം. പി. മനോജ്‌ കോട്ടക് നിർവ്വഹിച്ചു.

സമാജത്തിന്റെ മുളുണ്ട് വെസ്റ്റ് ആർ. ആർ. ടി. റോഡിലെ ഓഫിസ് പരിസരത്ത് ഒരുക്കിയ ചടങ്ങിൽ മനോജ്‌ കോട്ടക്കിന് പുറമെ കേതൻ കോട്ടക്, സത്യ വെദുല, ലയൺ കുമാരൻ നായർ, പ്രകാശ് പടിക്കൽ, ശ്രീകാന്ത് നായർ എന്നിവരും പങ്കെടുത്തു.

പ്രസിഡന്റ്‌ സി. കെ. കെ. പൊതുവാൾ മുഖ്യാതിഥിയെ പൊന്നാടയണിക്കുകയും സമാജത്തിന്റെ ഉപഹാരം സമർപ്പിക്കുകയും ചെയ്തു.

സമാജം ഡോക്ടർ ദിനേശൻ നമ്പൂതിരി ചികിത്സാ കേന്ദ്രത്തിന്റെ പ്രവർത്തനം വിശദീകരിച്ചു. ജനറൽ സെക്രട്ടറി ഇ. രാമചന്ദ്രൻ അതിഥികളെ സ്വാഗതം ചെയ്തു.

ആരോഗ്യ വിഭാഗം ചെയർമാൻ എ. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഉമ്മൻ മൈക്കിൾ, ജോയിന്റ് ട്രെഷറർ കൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ഗിരീഷ് കുമാർ, സുജാത നായർ, സി. കെ. ലക്ഷ്മി നാരായണൻ, പ്രസന്നകുമാർ, ഉണ്ണിക്കുട്ടൻ എന്നിവർ, കൃത്യമായ കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് നടന്ന ചടങ്ങുകൾക്ക്, നേതൃത്വം നൽകി.

സമാജത്തിന്റെ ഈ പുതിയ ഉദ്യമം സാക്ഷാൽക്കരിക്കുന്നതിനു മുഖ്യപങ്കു വഹിച്ച സമാജത്തിന്റെ ട്രെഷറർ ടി. കെ. രാജേന്ദ്രബാബുവിന്റെ പ്രവർത്തനത്തെ ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു. ഡോക്ടർ ശ്രീ ദിനേശൻ നമ്പൂതിരിക്കും ഫാർമസി അസിസ്റ്റന്റ് ശ്രീമതി നളിനി നായർക്കും ചടങ്ങിൽ ജനറൽ സെക്രട്ടറി ഇ രാമചന്ദ്രൻ സമാജത്തിന്റെ ഉപഹാരങ്ങൾ നൽകി.

ഈ ചികിത്സാ കേന്ദ്രത്തിൽ ഡോക്ടറുടെ സൗജന്യ സേവനത്തിനു പുറമെ മിതമായ നിരക്കിൽ എല്ലാവിധ ആയുർവേദ ചികിത്സകളും, മരുന്നുകളും പ്രതിരോധശേഷിക്കുള്ള പ്രത്യേക മരുന്നുകളും ലഭ്യമായിരിക്കുമെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here