മുംബൈയിൽ രോഗവ്യാപനം കുറയുന്നതായി മേയർ കിഷോരി പെഡ്‌നേക്കർ

0

നഗരത്തിൽ കൊവിഡ്-19, ഒമൈക്രോൺ കേസുകളുടെ എണ്ണം കുറയുന്നതായി മുംബൈ മേയർ കിഷോരി പെഡ്‌നേക്കർ പറഞ്ഞു കോവിഡ് കേസുകളുടെ എണ്ണവും അതിന്റെ അതിവേഗം പടരുന്ന ഒമിക്രോൺ വകഭേദവും കഴിഞ്ഞ ദിവസങ്ങളിലായി കുറഞ്ഞു വരികയാണെന്നും അണുബാധയ്‌ക്കെതിരെ വാക്‌സിനേഷൻ നിർബന്ധമായും എടുക്കണമെന്നും ജനങ്ങളോട് മേയർ അഭ്യർത്ഥിച്ചു.

2021 ഫെബ്രുവരി മുതൽ ഇതുവരെ കൊവിഡ്-19 ബാധിച്ച് മരിച്ചവരിൽ 94 ശതമാനം പേരും വാക്സിൻ എടുക്കാത്തവരാണെന്നും പെഡ്നേക്കർ പറഞ്ഞു.

ചൊവ്വാഴ്ച മുംബൈയിൽ 11,647 പുതിയ COVID-19 കേസുകൾ റിപ്പോർട്ട് ചെയ്തു. തുടർച്ചയായ നാലാം ദിവസവും രോഗവ്യാപനത്തിൽ കുറവാണ് നഗരം രേഖപ്പെടുത്തിയത്.

അതേസമയം രണ്ട് രോഗികൾ കൂടി മരണപ്പെട്ടു. വാക്‌സിനേഷൻ എടുത്ത ആളുകൾക്ക് രോഗബാധയുണ്ടായാൽ പോലും നേരിയ ലക്ഷണങ്ങളാണ് പ്രകടിപ്പിക്കുന്നതെന്നും പെഡ്‌നേക്കർ പറഞ്ഞു.

മേയറുടെ ഓഫീസ് നൽകിയ റെക്കോർഡ് ചെയ്ത വീഡിയോ സന്ദേശത്തിൽ, 2021 ഫെബ്രുവരി മുതൽ ഇതുവരെ COVID-19 മൂലം മരിച്ചവരിൽ 94 ശതമാനം ആളുകളും വാക്സിനേഷൻ എടുക്കാത്തവരാണെന്ന് പെഡ്നേക്കർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here