മുംബൈയിൽ കോവിഡ് കേസുകൾ വീണ്ടും കൂടുന്നു

0

മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 46,406 പുതിയ കോവിഡ് -19 കേസുകളും 36 മരണങ്ങളും രേഖപ്പെടുത്തിയപ്പോൾ മുംബൈയിൽ ഇന്ന് 13,702 കോവിഡ് -19 കേസുകളും 6 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച സംസ്ഥാനത്ത് 46,723 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഓരോദിവസവും കൂടുമ്പോൾ വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവരുടെ എണ്ണവും കുത്തനെകൂടുകയാണ്. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് മഹാരാഷ്ട്രയിൽ വീടുകളിൽ സമ്പർക്കവിലക്കിൽ കഴിയുന്നവരുടെ എണ്ണം 14.64 ലക്ഷമാണ്. നിലവിൽ പ്രതിദിനം ശരാശരി രണ്ടു ലക്ഷത്തോളം പേരാണ് വീടുകളിൽ ക്വാറന്റീനിലാകുന്നത്.

സംസ്ഥാനത്തെ കൊവിഡ് കുതിച്ചുചാട്ടം കണക്കിലെടുത്ത്, മാതേരൻ, മഹാബലേശ്വർ, പാഞ്ച്ഗനി തുടങ്ങിയ ഹിൽ സ്റ്റേഷനുകളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. കൂടാതെ സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക്, കർണാല വന്യജീവി സങ്കേതം, കടുവ സംരക്ഷണ കേന്ദ്രങ്ങൾ, ദേശീയ ഉദ്യാനങ്ങൾ, തുടങ്ങിയ ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചുപൂട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here