തെങ്ങ് കട പുഴകി ദേഹത്ത് വീണു; മുംബൈയിൽ മലയാളി ബാലന് ദാരുണാന്ത്യം

0

മുംബൈയിൽ സഹാറിൽ താമസിക്കുന്ന കണ്ണൂർ കക്കാട് സ്വദേശിയായ സുജിത് മച്ചാടിന്റെ മകൻ അനിരുദ്ധനാണ് കഴിഞ്ഞ ദിവസം ദാരുണാന്ത്യം സംഭവിച്ചത്.

ഇന്നലെ വൈകീട്ട് 6 മണിക്ക് കൂട്ടുകാരുമൊത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് കോമ്പൗണ്ടിലെ തെങ്ങ് കട പുഴകി അനിരുദ്ധന്റെ ദേഹത്ത് പതിച്ചത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 12 വയസ്സായിരുന്നു.

സഹാർ മലയാളി സമാജം ട്രഷറർ കൂടിയാണ് സാമൂഹിക പ്രവർത്തകനായ സുജിത്.

ഭൗതിക ശരീരം നിലവിലെ കോവിഡ് പരിശോധനക്ക് ശേഷം രാവിലെ 11.30 നും 12.30 നും ഇടയില്‍ സഹാറിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് കൊണ്ടുവരുന്നതാണെന്ന് നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ എസ് ശ്യാംകുമാർ അറിയിച്ചു. ശവസംസ്കാരം പാര്‍സിവാഡയില്‍ ഉച്ചക്ക് ഏകദേശം 2.00 മണിയോടെ നടക്കും.

അനിരുദ്ധന്റെ ആകസ്മിക വിയോഗത്തിൽ സഹാർ മലയാളി സമാജം ദുഃഖം രേഖപ്പെടുത്തി. മലയാളം മിഷൻ ക്ലാസ്സിലെ സൂര്യകാന്തി രണ്ടാം വർഷ വിദ്യാർത്ഥിയായ അനിരുദ്ധന്റെ വേർപാടിൽ മലയാളം മിഷൻ ആദരാജ്ഞലികൾ അർപ്പിച്ചു.

Address: Room No.2,
Rose Marry Villa,
C.P Road No 1,
Sahar, Mumbai 400099.
Contact: 9869621028

LEAVE A REPLY

Please enter your comment!
Please enter your name here