കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മുംബൈയിൽ കോവിഡ് കേസുകളിൽ 17% കുറവാണ് രേഖപ്പെടുത്തിയത്. നഗരത്തിൽ ഇന്നലെ മുതൽ രജിസ്റ്റർ ചെയ്ത രോഗികളിൽ 84 ശതമാനവും രോഗലക്ഷണങ്ങളില്ലാത്തവരാണെന്ന് ആരോഗ്യ ബുള്ളറ്റിൻ അറിയിച്ചു.
മുംബൈയിൽ ഇന്ന് 11,317 പുതിയ കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ചത്തെ 21.73 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ പോസിറ്റിവിറ്റി നിരക്ക് 20.6 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമ്പത് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
വ്യാഴാഴ്ച നഗരത്തിൽ 13,702 കേസുകളും ആറ് കോവിഡ് മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്ത് കേസുകളിൽ കുറവ് രേഖപ്പെടുത്തുമ്പോഴും മറ്റ് വൻ നഗരങ്ങൾ ഇപ്പോഴുംപ്രതിദിന കേസുകളിൽ വലിയ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തുന്നത്.