വ്യത്യസ്ത സേവനങ്ങൾക്കായി നൂതന സംവിധാനവുമായി ബി എം സി

0

മുംബൈയിൽ 80-ലധികം വ്യത്യസ്ത സേവനങ്ങൾക്കായി ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ (ബിഎംസി) ‘വാട്ട്‌സ്ആപ്പ് ചാറ്റ്ബോട്ട്’ സാങ്കേതിക സംവിധാനത്തിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സമാരംഭം കുറിച്ചു .
.
ചാറ്റ്ബോട്ട് വഴി, 80 ലധികം സേവനങ്ങളെയും സൗകര്യങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകും. മൊബൈലിൽ 8999228999 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലൂടെയാണ് എളുപ്പത്തിൽ ലഭിക്കാവുന്ന വിവരങ്ങൾ ബിഎംസി ക്രോഡീകരിച്ചിരിക്കുന്നത്.

വാട്ട്‌സ്ആപ്പ് ചാറ്റ്‌ബോട്ട് ആണെങ്കിലും ആളുകൾക്ക് അവരുടെ വീട്ടുപടിക്കൽ 80 ലധികം സേവനങ്ങൾ നൽകുന്ന രാജ്യത്തെ ആദ്യത്തെ മുനിസിപ്പൽ കോർപ്പറേഷനാണ് മുംബൈയെന്ന് ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.

“ഈ ദിനം സുവർണ്ണ ലിപികളിൽ എഴുതപ്പെട്ടിരിക്കുന്നു. വിപ്ലവകരമായ ദിനം എന്ന് ഇതിനെ വിശേഷിപ്പിക്കാം,” മുഖ്യമന്ത്രി പ്രകാശന ചടങ്ങിൽ പറഞ്ഞു. ഈ സംരംഭം വർക്ക് ഫ്രം ഹോം സൗകര്യം കൂടുതൽ കാര്യക്ഷമമാക്കിയതായി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

“സാങ്കേതികവിദ്യ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നതിനാൽ, പൊതുജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ നൽകുന്നതിനായി ഇതിനെ എങ്ങനെ ഉപയോഗിക്കാമെന്ന് നാം പരിഗണിക്കണം. പൗരന്മാർക്ക് അവരുടെ പടിവാതിൽക്കൽ 80-ലധികം സേവനങ്ങൾ നൽകിയിട്ടുള്ള രാജ്യത്തെ ഒന്നാം നമ്പർ മുനിസിപ്പൽ കോർപ്പറേഷനാണ് മുംബൈ. ” ഉദ്ധവ് താക്കറെ പറഞ്ഞു.

കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയം മുതൽ ബിഎംസിയുടെ മികച്ച പ്രവർത്തനങ്ങളെ താക്കറെ പ്രശംസിച്ചു.

മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെ, മുംബൈ മേയർ കിഷോരി പെഡ്‌നേക്കർ, മുനിസിപ്പൽ കമ്മീഷണർ ഇഖ്ബാൽ സിംഗ് ചാഹൽ, മുതിർന്ന പൗര ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here