മഹാരാഷ്ട്രയിൽ വാക്‌സിൻ ക്ഷാമം; വിയോജിച്ച് കേന്ദ്രം

0

രാജ്യത്ത് ഏറ്റവും കൂടുതൽ രോഗവ്യാപനവും ഒമിക്രോൺ കേസുകളും റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്ര നിലവിൽ വാക്‌സിൻ ക്ഷാമത്തിലാണ്. എന്നാൽ ആവശ്യത്തിന് വാക്‌സിൻ നൽകിയിട്ടുണ്ടെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. സംസ്ഥാനത്ത് കോവിഡ് വാക്സിന്റെ വലിയ ക്ഷാമമുണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു.

സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട 40 ലക്ഷം കോവിഡ് വാക്സിൻ ഡോസുകളിൽ ഇത് വരെ പത്തുലക്ഷം ഡോസുകളാണ് കേന്ദ്രസർക്കാർ അയച്ചതെന്നാണ് ആരോഗ്യവകുപ്പ് മന്ത്രി രാജേഷ് തോപ്പെ പറയുന്നത്. അത് കൊണ്ട് തന്നെ വാക്‌സിൻ ക്ഷാമം രൂക്ഷമാണെന്നും കോവാക്സിൻ ഡോസുകൾ ആവശ്യത്തിന് നൽകാനില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

15 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് കോവാക്സിൻ ഡോസുകളാണ് നൽകുന്നത്. 60 കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് കൊടുക്കാൻ തുടങ്ങിയതുമാണ് വാക്സിന്റെ ക്ഷാമത്തിന് കാരണമെന്നാണ് തോപ്പെ പറയുന്നത്. സംസ്ഥാനത്ത് കോവിഷീൽഡ് ഡോസുകൾ 50 ലക്ഷമെങ്കിലും തത്‌കാലം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

24 ലക്ഷം കോവാക്‌സിൻ ഡോസുകളെങ്കിലും സംസ്ഥാന സർക്കാരിന്റെ പക്കലുണ്ടെന്നാണ് കേന്ദ്ര നിഗമനം. ഇതിന് പുറമേ 6.35 ലക്ഷം ഡോസുകൾ വീണ്ടും നൽകിയിട്ടുമുണ്ടെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. സംസ്ഥാനത്ത് 15-17 വയസ്സിനിടയിലുള്ളവർ ദിവസം ശരാശരി നൽകുന്നത് 2.94 ലക്ഷം ഡോസ് മരുന്നാണ്. കൂടാതെ 1.24 കോടി കോവിഷീൽഡ് ഡോസുകളും സംസ്ഥാന സർക്കാരിന്റെ പക്കലുണ്ടെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം.

വിവിധ സംസ്ഥാനങ്ങൾക്കായി കേന്ദ്രം ഇതുവരെ 156 കോടി ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. ഇതിൽ 15.17 കോടി ഡോസ് ഉപയോഗിക്കാതെ ബാക്കിയുണ്ടെന്നും കേന്ദ്രം പറയുന്നു. മഹാരാഷ്ട്രയിൽ ഇതുവരെ 14.29 കോടി പേരാണ് വാക്സിൻ സ്വീകരിച്ചിരിക്കുന്നത്. ഇതിൽ 8.46 കോടി പേർ ഒരു ഡോസ് മാത്രം സ്വീകരിച്ചവരും 5.79 കോടിപേർ രണ്ടു ഡോസും സ്വീകരിച്ചവരാണ്..

ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 3.13 ലക്ഷമാണ്. 15-17 വയസ്സിനിടയിലുള്ളവരിൽ 25 ലക്ഷം പേരും വാക്സിൻ സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here