മലയാളി പെൺകുട്ടിയുടെ തളരാത്ത പോരാട്ടത്തിന് പ്രദേശത്തെ കോൺഗ്രസ്സ് കമ്മിറ്റിയുടെ കൈത്താങ്ങ്

0

ചെറുപ്രായത്തിൽ കുടുംബ ഭാരം ഏറ്റെടുക്കേണ്ടി വന്ന ഒരു മലയാളി പെൺകുട്ടിയുടെ ദുരിതകഥ രണ്ടു ദിവസം മുൻപാണ് കൈരളി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നത്. ഇതോടെ നിരവധി സംഘടനകളും സാമൂഹിക പ്രവർത്തകരും സാധാരണക്കാരായ മലയാളികളുമാണ് ഇവർക്ക് സഹായവുമായി മുന്നോട്ടു വന്നത്.

കല്യാൺ ഡോമ്പിവിലി ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി അംഗങ്ങളും ഇന്ന് വീട്ടിലെത്തി സഹായങ്ങൾ നൽകി. പ്രദേശത്തെ കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ് ആന്റണി ഫിലിപ്പ്, ജില്ലാ ജനറൽ സെക്രട്ടറി നെല്ലൻ ജോയി, കോൺഗ്രസ്സ് പ്രവർത്തകരായ അജീഷ് ജോസഫ്, രാജീവ്‌ നായർ എന്നിവർ താക്കുർളിയിലെ ദുരിത ബാധിതയായ മലയാളി പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കുകയും സാമ്പത്തിക സഹായം കൈമാറുകയും ചെയ്തു.

തുടർന്നും സഹായങ്ങൾ ആവശ്യമായാൽ ഒപ്പമുണ്ടാകുമെന്ന് ജില്ലാ കോൺഗ്രസ്സ് നേതാക്കൾ അറിയിച്ചു. കൂടുതൽ സഹായങ്ങൾ എത്തിക്കാൻ ശ്രമിക്കുമെന്നും ഇവർ കുടുംബത്തിന് ഉറപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here