കൈരളി വാർത്ത; നിർധന കുടുംബത്തിന്റെ കണ്ണീരൊപ്പി കേരളീയ കേന്ദ്ര സംഘടനയും

0

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നിരവധി സുമനസുകളാണ് നേരിട്ടും ബാങ്ക് വഴിയും താക്കുർളിയിലെ മലയാളി കുടുംബത്തിന് കൈത്താങ്ങായത്. ഇതോടെ നിലവിലെ പ്രതിസന്ധി മറി കടക്കാൻ കഴിയുമെന്ന പ്രത്യാശയിലാണ് കുടുംബം. ഭാരിച്ച ചികിത്സാ ചിലവുകൾക്ക് മുൻപിൽ പകച്ചു പോയ കുടുംബത്തിന് ആശ്വാസം പകർന്നു കൊണ്ടായിരുന്നു നഗരത്തിലെ വിവിധ മലയാളി സംഘടനകളും രംഗത്തെത്തിയത്.

ആദ്യ ഘട്ട സഹായമായി കേരളീയ കേന്ദ്ര സംഘടനയുടെ 20000 രൂപ ബാങ്ക് വഴി ട്രാൻസ്‌ഫർ ചെയ്തതായി പ്രസിഡന്റ് ടി എൻ ഹരിഹരൻ അറിയിച്ചു. കാന്തിവ്‌ലി സമതാ നഗർ മലയാളി സമാജവും കുടുംബത്തിന് സാമ്പത്തിക സഹായം നൽകിയാതായി കെ പി ബാലൻ അറിയിച്ചു.

പൻവേൽ മലയാളി സമാജം, ഡോംബിവ്‌ലി കേരളീയ സമാജം, താക്കുർളി മുത്തപ്പൻ ട്രസ്റ്റ് തുടങ്ങിയ സംഘടനകളും കുടുംബത്തിന് വേണ്ട സഹായ വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ട്.

ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ഭാരവാഹികൾ ഇന്ന് നേരിട്ടെത്തിയാണ് സഹായങ്ങൾ കൈമാറിയത്. കൂടാതെ താക്കുർളിയിൽ നിന്ന് നന്ദകുമാർ, ഉഷ ബാബുരാജ്, മോഹനൻ, രാധാകൃഷ്ണൻ തുടങ്ങിയവരും കുടുംബത്തെ ചേർത്ത് പിടിച്ചു.

ചെറുപ്രായത്തിൽ തന്നെ കുടുംബ ഭാരം ഏറ്റെടുക്കേണ്ടി വന്ന മലയാളി പെൺകുട്ടിയുടെ ദുരിതകഥ രണ്ടു ദിവസം മുൻപാണ് കൈരളി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നത്. ഇതോടെയാണ് മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കുടുംബത്തിന് സഹായങ്ങൾ ഒഴുകിയെത്തിത്.

LEAVE A REPLY

Please enter your comment!
Please enter your name here