മുംബൈ മൂന്നാം തരംഗത്തിന്റെ കൊടുമുടി കടന്നതായി കോവിഡ്‌ ദൗത്യസേന.

0

തുടർച്ചയായി കോവിഡ് കേസുകൾ കുറയുന്നതിന്റെ അടിസ്ഥാനത്തിലാണ് നഗരത്തിൽ കോവിഡ്‌ വ്യാപനത്തിന്റെ മൂർധന്യാവസ്ഥ കഴിഞ്ഞതായി വിദഗ്‌ധ സംഘത്തിന്റെ വിലയിരുത്തൽ. ഇതേ നില തുടർന്നാൽ കോവിഡ്‌ വ്യാപനം നിയന്ത്രണത്തിലായതായി ഉറപ്പിക്കാൻ കഴിയുമെന്നാണ് ബി.എം.സി. നിഗമനം.

കഴിഞ്ഞ വർഷം ജൂലൈ 29 ന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കേസുകളും നഗരത്തിൽ രേഖപ്പെടുത്തിയിരുന്നു. മുംബൈയിൽ ബുധനാഴ്ച 16,420 പുതിയ കോവിഡ് കേസുകളും വ്യാഴാഴ്ച 13,702 കേസുകളും വെള്ളിയാഴ്ച 11,317 കേസുകളും കഴിഞ്ഞ ദിവസം 7895 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത് .

മുംബൈയിൽ കോവിഡ്‌ വ്യാപനം ഉടനെ കുറയുമെന്നും സംസ്ഥാന കോവിഡ്‌ ദൗത്യസേന പറഞ്ഞു. നഗരത്തിൽ കഴിഞ്ഞ ദിവസം പ്രതിദിന കോവിഡ്‌ കേസുകൾ പതിനായിരത്തിൽ താഴെയാണെന്നും മൂന്ന്‌, നാല്‌ ദിവസംകൂടി ഇതേ നില തുടർന്നാൽ കോവിഡ്‌ വ്യാപനം നിയന്ത്രണത്തിലായതായി ഉറപ്പിക്കാൻ കഴിയുമെന്നാണ് ബി.എം.സി. നിഗമനം.

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് മഹാരാഷ്ട്രയിലും കേസുകളിൽ നേരിയ കുറവാണ് രേഖപ്പെടുത്തുന്നത്.

എന്നാൽ നിലവിലെ കണക്കുകൾ വ്യക്തമാക്കുന്നതിനേക്കാൾ പതിന്മടങ് രോഗബാധിതരാണ് സംസ്ഥാനത്തുള്ളതെന്നും പലരും ടെസ്റ്റ് ചെയ്യാതെ വീടുകളിൽ തന്നെ ചികിത്സ തേടുന്ന പ്രവണത കാണാനാകുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങൾ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here