മുംബൈയിൽ 15 വയസ്സുള്ള പെൺകുട്ടി മരിച്ചത് വാക്സിൻ മൂലമാണെന്ന വാദം തള്ളി ബന്ധുക്കൾ.

0

ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുംബൈയിൽ ഘാട്കോപ്പറിലാണ് സംഭവം. വാക്‌സിൻ സ്വീകരിച്ചതിന് ശേഷം കൗമാരക്കാരിയായ പെൺകുട്ടി മരണപ്പെടുകയായിരുന്നു. ഹൃദയാഘാതമായിരുന്നു മരണ കാരണമെന്നാണ് മെഡിക്കൽ റിപ്പോർട്ട്.

എന്നാൽ മരണത്തിന് തൊട്ട് പുറകെ പോസ്റ്റ് ചെയ്ത ഡോ തരുൺ കോത്താരിയുടെ ട്വീറ്റാണ് വിവാദമായിരിക്കുന്നത്.

മരിച്ച പെൺകുട്ടിയുടെ ഫോട്ടോ ഉൾപ്പെടുത്തിയുള്ള ട്വീറ്റിൽ മരണ കാരണം വാക്‌സിൻ പിഴവാണെന്നാണ് ആരോപിച്ചത്.

പെൺകുട്ടിയുടെ മരണ കാരണം വാക്‌സിൻ എടുത്തതിൽ വന്ന പിഴവാണെന്ന് ആരോപിച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ യുവാക്കൾക്കിടയിൽ പരിഭ്രാന്തി പടർത്തി.

ഇതോടെയാണ് ആധികാരികത വ്യക്തമാക്കാൻ ആവശ്യപ്പെട്ട് ട്വിറ്റർ ഹാൻഡിലിലൂടെ ബി എം സി വിശദീകരണം ആവശ്യപ്പെട്ടത്. എന്നാൽ കോത്താരി ഇത് വരെ പ്രതികരിച്ചിട്ടില്ല.

സംഭവം രാഷ്ട്രീയവത്കരിക്കരുതെന്ന അപേക്ഷയുമായി പെൺകുട്ടിയുടെ ബന്ധുക്കളും രംഗത്തെത്തി

കുപ്രചാരങ്ങൾക്ക് കൂട്ട് നിന്നാൽ 25 ലക്ഷം രൂപ വരെയായിരുന്നു വാഗ്ദാനമെന്നും ബന്ധുക്കൾ പറഞ്ഞു.

കൊവിഡ് വാക്‌സിന്റെ പേരിൽ ഭീതി പരത്തുന്ന പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന അപേക്ഷയുമായി മുംബൈ മേയർ കിഷോരി പെഡ്നേകറും രംഗത്തെത്തി .

പെൺകുട്ടിയുടേത് സ്വാഭാവിക മരണമായിരുന്നുവെന്നും മറ്റാർക്കും എന്തെങ്കിലും തരത്തിലുള്ള സങ്കീർണതകൾ ഉണ്ടായതായി അറിവില്ലെന്നും മേയർ പറഞ്ഞു.

കുപ്രചാരണങ്ങൾക്കെതിരെ കർശന നടപടികൾ എടുക്കുമെന്ന് ബി എം സി വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here