മുംബൈയിൽ കോവിഡ് വ്യാപനത്തിൽ ഇടിവ് തുടരുന്നു

0

മുംബൈയിൽ ഇന്ന് 5,956 പുതിയ കേസുകളുമായി കൊവിഡ് ഗ്രാഫിൽ ഇടിവ് തുടരുന്നു. ഇതോടെ നഗരത്തിലെ രോഗബാധിതരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു.

ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ (ബിഎംസി) കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 47,574 സാമ്പിളുകളാണ് പരിശോധിച്ചത്.

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് കഴിഞ്ഞ ദിവസം 7,895 കേസുകൾ രേഖപ്പെടുത്തിയിരുന്നു.

നിലവിൽ 50,757 രോഗികളാണ് ചികിത്സയിൽ. മുംബൈയിൽ രോഗികളുടെ എണ്ണം 10,05,818 ആയി.

12 രോഗികൾ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 16,469 ആയി.

15,551 രോഗികൾ സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 9,35,934 ആയി.നഗരത്തിൽ രോഗമുക്തി നിരക്ക് 93 ശതമാനമാണ്.

രാജ്യത്തെ ഒമിക്രോൺ തരംഗത്തിലെ ആദ്യകാല ഹോട്ട്‌സ്‌പോട്ട് കേന്ദ്രങ്ങളിലൊന്നായ മുംബൈ നിലവിൽ കേസുകളുടെ എണ്ണവും പോസിറ്റിവിറ്റി നിരക്കും കുറഞ്ഞു വരുന്നതിന്റെ ആദ്യ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങിയെന്ന് ബി എം സി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here