കൈരളി വാർത്ത; നിർധന കുടുംബത്തിന് സഹായഹസ്തവുമായി ഡോംബിവ്‌ലി കേരളീയ സമാജവും

0

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സാമൂഹിക പ്രതിബദ്ധത ഉയർത്തി പിടിച്ചിട്ടുള്ള ഡോംബിവ്‌ലി കേരളീയ സമാജവും സാമ്പത്തിക സഹായം നൽകി താക്കുർളിയിലെ നിർധന കുടുംബത്തിന് ആശ്വാസമേകി. 20,000/- രൂപയുടെ ചെക്കാണ് സമാജം ഭാരവാഹികളായ എഡ്യൂക്കേഷൻ സെക്രട്ടറി എ ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് ബാബു ബാലകൃഷ്ണൻ, ആർട്ട്സ് ആൻഡ് കൾച്ചറൽ സെക്രട്ടറി മോഹനചന്ദ്രൻ നായർ, കമ്മിറ്റി അംഗങ്ങളായ അനിയൻകുഞ്ഞു പിള്ള, രാധാകൃഷ്ണൻ നമ്പ്യാർ എന്നിവരാണ് താക്കുർളിയിലെ വീട്ടിലെത്തി ഇവർക്ക് സഹായം കൈമാറിയത്.

കൈരളി ടി വിയാണ് അതിജീവനത്തിനായി വഴിയോര കച്ചവടം ചെയ്യുന്ന വിദ്യാസമ്പന്നയായ മലയാളി പെൺകുട്ടിയുടെ ദുരിത കഥ പ്രക്ഷേപണം ചെയ്തത്. ഇതോടെ കുടുംബത്തിന് സഹായവുമായി മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സഹായങ്ങൾ ഒഴുകിയെത്തുകയായിരുന്നു. നിരവധി സംഘടനകളും സാമൂഹിക പ്രവർത്തകരും സാധാരണക്കാരായ മലയാളികളുമാണ് ഇവരുടെ ക്ഷേമത്തിനായി കൈകോർത്തത്.

Also Read | കൈരളി വാർത്ത തുണയായി; നിർധന കുടുംബത്തെ ചേർത്ത് പിടിച്ച് മുംബൈ മലയാളികൾ

ലക്ഷ്മിയുടെ അച്ഛൻ വൈദ്യനാഥ അയ്യർ തളർന്ന് കിടപ്പിലാണ്. സഹോദരന് ചെറുപ്പത്തിൽ ന്യുമോണിയ ബാധിച്ച് സംസാരശേഷിയും കേൾവി ശേഷിയും നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഒരു ലക്ഷത്തോളം രൂപയാണ് കിടപ്പിലായ കുടുംബനാഥന്റെ ഡയാലിസിസ് തുടങ്ങിയ ചികിത്സക്കായി പെട്ടെന്ന് വേണ്ടിയിരുന്നത്. ചികിത്സക്ക് വേണ്ട പണം സമാഹരിക്കാൻ കഴിഞ്ഞ ആശ്വാസത്തിലാണ് ഈ മലയാളി കുടുംബം.

Also Read | മുംബൈയിൽ ഒരു മലയാളി പെൺകുട്ടിയുടെ അതിജീവന കഥ

മലയാളി പെൺകുട്ടിയുടെ തളരാത്ത പോരാട്ടത്തിന് പ്രദേശത്തെ കോൺഗ്രസ്സ് കമ്മിറ്റിയുടെ കൈത്താങ്ങ്

കൈരളി വാർത്ത; എയ്മ മഹാരാഷ്ട്രയും സാമ്പത്തിക സഹായം കൈമാറി

കൈരളി വാർത്ത; നിർധന കുടുംബത്തിന്റെ കണ്ണീരൊപ്പി കേരളീയ കേന്ദ്ര സംഘടനയും

LEAVE A REPLY

Please enter your comment!
Please enter your name here