മുംബൈയിൽ പുള്ളിപ്പുലിയിറങ്ങി; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ

0

മുംബൈയിലെ ഗോരേഗാവ് ഈസ്റ്റിലെ ആരെ കോളനി, ഫിലിം സിറ്റി തുടങ്ങിയ പ്രദേശങ്ങളിലായി വന്യമൃഗങ്ങൾ ഇടയ്ക്കിടെ കാണപ്പെടുന്നത് തുടർക്കഥയാകുകയാണ്. പുള്ളിപ്പുലി സ്വാതന്ത്ര്യമായി വിഹരിക്കുന്ന ദൃശ്യങ്ങൾ പ്രദേശത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞതിനെ തുടർന്നാണ് പുറം ലോകമറിയുന്നത്.

മുംബൈയിലെ ഗോരേഗാവ് ഈസ്റ്റിലാൻ സംഭവം. വീഡിയോ സമൂഹ മാധ്യങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് പരിസരവാസികളിൽ പരിഭ്രാന്തി സൃഷ്ടിച്ചത്. കോളനി പരിസരത്ത് പുള്ളിപ്പുലി നടക്കുന്നതും തുടർന്ന് ഇരുമ്പ് ഗേറ്റിന് മുന്നിൽ ഇരിക്കുന്നതും വീഡിയോയിൽ കാണാം.

സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പുലിയെ തിരിച്ചറിയാൻ വനംവകുപ്പിന് കഴിഞ്ഞിട്ടുണ്ട്. ഇതോടെ പ്രദേശത്ത് പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുമെന്ന് ഉദ്യോഗസ്ഥർ നാട്ടുകാർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. താമസക്കാർക്കായി ബോധവൽക്കരണ പരിപാടികളും നടത്തും.

ഈ പരിസരത്ത് എളുപ്പത്തിൽ ഇര തേടിയാണ് വന്യമൃഗങ്ങൾ പതിവായി എത്തുന്നത്. ഇതിന് മുൻപും ഈ പ്രദേശങ്ങളിലെ സിസിടിവി ക്യാമറകളിൽ പുലിയുടെ നീക്കം പതിഞ്ഞിട്ടുണ്ട്.

പ്രദേശവാസികളോട് പരിഭ്രാന്തരാകരുതെന്ന് സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക് ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ ജി മല്ലികാർജുന അഭ്യർത്ഥിക്കുകയും വനം വകുപ്പ് ജീവനക്കാർ പ്രദേശത്ത് പട്രോളിംഗ് നടത്തുമെന്നും പ്രദേശവാസികൾക്കും ബോധവൽക്കരണ സെഷനുകൾ നടത്തുമെന്നും ഉറപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here