കൈരളി വാർത്ത; മലയാളി കുടുംബത്തിന് കൈത്താങ്ങായി മുഹമ്മദ് റാഫി ഫൌണ്ടേഷൻ

0

അനശ്വര ഗായകൻ മുഹമ്മദ് റാഫിയുടെ സ്മരണാർത്ഥം റാഫിയുടെ മക്കൾ ട്രസ്റ്റികളായി പ്രവർത്തിക്കുന്ന വേൾഡ് ഓഫ് മുഹമ്മദ് റാഫി ഫൗണ്ടേഷനാണ് താക്കുർളിയിൽ ദുരിതമനുഭവിക്കുന്ന മലയാളി കുടുംബത്തിന് തുണയായി രംഗത്ത് വന്നത്.

കുടുംബനാഥന്റെ ചികിത്സക്ക് വേണ്ട താൽക്കാലിക സാമ്പത്തിക സഹായമാണ് ബാങ്ക് വഴി നൽകിയതെന്നും തുടർന്നും കുടുംബത്തിന് വേണ്ട സഹായങ്ങൾ എത്തിച്ചു നൽകാമെന്നും മുഹമ്മദ് റാഫി ഫൗണ്ടേഷൻ ഭാരവാഹി വെങ്കിടാചലം പറഞ്ഞു.

ഐരോളിയിൽ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന എം ബി എ ഫൗണ്ടേഷനെ സഹായിക്കുന്നതിന്റെ ഭാഗമായാണ് മുഹമ്മദ് റാഫിയുടെ 97 മത്തെ ജന്മ വാർഷിക ദിനത്തോടനുബന്ധിച്ച് സംഗീത പരിപാടി സംഘടിപ്പിച്ചത്.

ചോട്ടാ റഫി എന്നറിയപ്പെടുന്ന കോഴിക്കോട് സ്വദേശിയായ സൗരവ് കിഷൻ പങ്കെടുത്ത പരിപാടിയിൽ . പ്രീതി വാരിയർ സംഗീത എന്നിവരും ഗാനങ്ങൾ ആലപിച്ചിരുന്നു. റഫിയുടെ പാട്ടുകൾ കോർത്തിണക്കിയുള്ള പരിപാടിയിൽ നിന്നും ലഭിച്ച വരുമാനമാണ് എം ബി എ ഫൗണ്ടേഷന് കൈമാറിയത്. ഇതിനകം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള അനശ്വര ഗായകന്റെ പേരിലുള്ള സന്നദ്ധ സംഘടനയാണ് ദുരിതത്തിലായ നഗരത്തിലെ മലയാളി കുടുംബത്തെ ചേർത്ത് പിടിക്കുന്നത്.

കഴിഞ്ഞ മാസമാണ് സഹായങ്ങൾ കൈമാറുമെന്ന് മുഹമ്മദ് റാഫി ഫൗണ്ടേഷൻ ഭാരവാഹി വെങ്കിടാചലം പറഞ്ഞു.

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സാമൂഹിക പ്രതിബദ്ധത ഉയർത്തി പിടിച്ചിട്ടുള്ള ഡോംബിവ്‌ലി കേരളീയ സമാജവും സാമ്പത്തിക സഹായം നൽകി താക്കുർളിയിലെ നിർധന കുടുംബത്തിന് ആശ്വാസമേകി. 20,000/- രൂപയുടെ ചെക്കാണ് സംഘടന ഭാരവാഹികൾ ഇന്ന് വീട്ടിലെത്തി കൈമാറിയത്.

കൈരളി ടി വിയാണ് അതിജീവനത്തിനായി വഴിയോര കച്ചവടം ചെയ്യുന്ന വിദ്യാസമ്പന്നയായ മലയാളി പെൺകുട്ടിയുടെ ദുരിത കഥ പ്രക്ഷേപണം ചെയ്തത്. ഇതോടെ കുടുംബത്തിന് സഹായവുമായി മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സഹായങ്ങൾ ഒഴുകിയെത്തുകയായിരുന്നു. നിരവധി സംഘടനകളും സാമൂഹിക പ്രവർത്തകരും സാധാരണക്കാരായ മലയാളികളുമാണ് ഇവരുടെ ക്ഷേമത്തിനായി കൈകോർത്തത്.

ലക്ഷ്മിയുടെ അച്ഛൻ വൈദ്യനാഥ അയ്യർ തളർന്ന് കിടപ്പിലാണ്. സഹോദരന് ചെറുപ്പത്തിൽ ന്യുമോണിയ ബാധിച്ച് സംസാരശേഷിയും കേൾവി ശേഷിയും നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഒരു ലക്ഷത്തോളം രൂപയാണ് കിടപ്പിലായ കുടുംബനാഥന്റെ ഡയാലിസിസ് തുടങ്ങിയ ചികിത്സക്കായി പെട്ടെന്ന് വേണ്ടിയിരുന്നത്. ചികിത്സക്ക് വേണ്ട പണം സമാഹരിക്കാൻ കഴിഞ്ഞ ആശ്വാസത്തിലാണ് ഈ മലയാളി കുടുംബം .

ഇതിനകം നഗരത്തിലെ മലയാളി സംഘടനകളായ ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ മഹാരാഷ്ട്ര ഘടകം, കേരളീയ കേന്ദ്ര സംഘടന, ഡോംബിവ്‌ലി കേരളീയ സമാജം, പൻവേൽ മലയാളി സമാജം, താക്കുർളി ജനശക്തി, മുത്തപ്പൻ ട്രസ്റ്റ്, ജനപക്ഷം കൂട്ടായ്മ, കൂടാതെ നിരവധി സാമൂഹിക പ്രവർത്തകരും കുടുംബത്തിന് സഹായങ്ങൾ എത്തിച്ചു നൽകി.

Also Read | കൈരളി വാർത്ത തുണയായി; നിർധന കുടുംബത്തെ ചേർത്ത് പിടിച്ച് മുംബൈ മലയാളികൾ

Also Read | മുംബൈയിൽ ഒരു മലയാളി പെൺകുട്ടിയുടെ അതിജീവന കഥ

മലയാളി പെൺകുട്ടിയുടെ തളരാത്ത പോരാട്ടത്തിന് പ്രദേശത്തെ കോൺഗ്രസ്സ് കമ്മിറ്റിയുടെ കൈത്താങ്ങ്

കൈരളി വാർത്ത; എയ്മ മഹാരാഷ്ട്രയും സാമ്പത്തിക സഹായം കൈമാറി

കൈരളി വാർത്ത; നിർധന കുടുംബത്തിന്റെ കണ്ണീരൊപ്പി കേരളീയ കേന്ദ്ര സംഘടനയും

നിർധന കുടുംബത്തിന് സഹായഹസ്തവുമായി ഡോംബിവ്‌ലി കേരളീയ സമാജവും

LEAVE A REPLY

Please enter your comment!
Please enter your name here