മുംബൈയിൽ യുദ്ധക്കപ്പലിൽ പൊട്ടിത്തെറി; മൂന്നു സൈനികർ കൊല്ലപ്പെട്ടു

0

ഇന്ത്യൻ നാവിക സേനയുടെ ഈസ്‌റ്റേന്‍ നേവല്‍ കമാന്‍ഡിന്റെ ഭാഗമായ യുദ്ധ കപ്പൽ ഐഎൻഎസ് രൺവീറിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഈ സ്ഫോടനത്തിൽ മൂന്ന് നാവികർ വീരമൃത്യു വരിക്കുകയും 11 സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എന്നാൽ അപകടകാരണം എന്തെന്ന് വ്യക്തമല്ല. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് നേവി അറിയിച്ചു.

മുംബൈയിൽ യുദ്ധക്കപ്പലിൽ പൊട്ടിത്തെറി; മൂന്നു സൈനികർ കൊല്ലപ്പെട്ടു

ഇന്ത്യൻ നാവിക സേനയുടെ യുദ്ധ കപ്പൽ ഐഎൻഎസ് രൺവീറിലാണ് പൊട്ടിത്തെറി ഉണ്ടായത്. മൂന്ന് നാവികർ കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമിക വിവരങ്ങൾ.

മുംബൈ ഡോക് യാർഡിലാണ് അപകടമുണ്ടായത്. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് നാവികസേന അറിയിച്ചു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിശദാംശങ്ങൾ ഇനിയും ലഭ്യമല്ല.

കിഴക്കൻ നാവിക കമാൻഡിൽ നിന്ന് ക്രോസ് കോസ്റ്റ് ഓപ്പറേഷനൽ ഡിപ്ലോയ്മെന്റിലായിരുന്നു ഐഎൻഎസ് രൺവീർ. തിരികെ വരാനിരിക്കേയാണ് അപകടമുണ്ടായത് .

കപ്പലിൻ്റെ അകത്ത് പൊട്ടിത്തെറി ഉണ്ടായ ഉടൻ തന്നെ ഉദ്യോഗസ്ഥർ ഉചിതമായ നടപടി സ്വീകരിച്ചുവെന്നും കപ്പലിന് സാരമായ കേടുപാടുകൾ മാത്രമാണ് പറ്റിയതെന്നുമാണ് നാവിക സേനയുടെ ഔദ്യോഗിക പ്രതികരണം.

എന്തായിരിക്കും സംഭവിച്ചതെന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ ഉന്നത തല അന്വേഷണത്തിനായി ബോർഡ് ഓഫ് ഇൻക്വയറി രൂപീകരിച്ചിട്ടുണ്ട്. മറ്റു വിവരങ്ങളൊന്നും നാവികസേനാ ഇത് വരെ പുറത്ത് വിട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here