ഉല്ലാസനഗറിലെ ചൂതാട്ടം; 7 സ്ത്രീകൾ അറസ്റ്റിൽ

0

മുംബൈ ഉപനഗരമായ ഉല്ലാസ്‌ നഗറിൽ കഴിഞ്ഞ ദിവസം ചൂതാട്ടകേന്ദ്രത്തിൽ നടന്ന റെയ്‌ഡിലാണ് പ്രദേശത്തെ ഏഴു സ്ത്രീകൾ അറസ്റ്റിലാകുന്നത്. സ്ത്രീകൾ നടത്തിവരുന്നതായിരുന്നു ഈ ചൂതാട്ട കേന്ദ്രം.

ഉല്ലാസ്‌ നഗർ ഇരുപതാം നമ്പർ മേഖലയിലെ ഒരു ഫ്ലാറ്റിൽ സ്ത്രീകളുടെ ചൂതാട്ടകേന്ദ്രം നടന്നുവരുന്നതായ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ഹിൽലൈൻ പൊലീസിന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ പോലീസ് ഫ്ളാറ്റിൽ മിന്നൽ പരിശോധന നടത്തുകയായിരുന്നു. അപ്പോഴാണ് പണമിടപാട് നടത്തിയുള്ള ചീട്ടുകൊണ്ടുള്ള ഫ്ലാഷ് എന്ന ചൂതാട്ടം നടത്തിയിരുന്ന ഏഴു സ്ത്രീകളെ പിടികൂടാനായത്

അറസ്റ്റിലായ സ്ത്രീകളിൽ നിന്ന് ചൂതാട്ടത്തിനായി ഉപയോഗിച്ചിരുന്ന ചീട്ടുകളും പണവും കണ്ടെടുത്തു. ഉല്ലാസ്‌ നഗറിലെ ചില സമ്പന്നകുടുംബങ്ങളിലെ അംഗങ്ങളാണ് അറസ്റ്റിലായ സ്ത്രീകൾ.

LEAVE A REPLY

Please enter your comment!
Please enter your name here