മുംബൈ യൂണിവേഴ്സിറ്റി ശ്രീനാരായണ ഗുരു ഫിലോസഫിയിൽ വിവിധ കോഴ്‌സുകൾ ആരംഭിച്ചു

0

ശ്രീനാരായണ ഗുരുദർശനം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുംബൈ യൂണിവേഴ്സിറ്റി ആരംഭിച്ച വിവിധ കോഴ്‌സുകളുടെ ഉദ്ഘാടനം ഇന്ന് നടന്നു. കേന്ദ്ര സഹ മന്ത്രി വി. മുരളീധരൻ ചടങ്ങു് ഉൽഘാടനം ചെയ്തു. ഓൺലൈനായി നടന്ന ഉദ്ഘാടന സമ്മേളനത്തിൽ മുംബൈ സർവ്വകലാശാല പ്രൊ. വൈസ് ചാൻസലർ പ്രൊ. സുഹാസ് പെഡ്നേക്കർ അദ്ധ്യക്ഷനായിരുന്നു. ഗുരുദേവ ദർശനം ആഴത്തിൽ പഠിപ്പിക്കാനായി മുബൈ സർവ്വകലാശാല മുന്നോട്ട് വന്നതിൽ അദ്ദേഹം സന്തോഷം രേഖപ്പെടുത്തി. ശ്രീനാരായണഗുരു ദർശനത്തെപ്പറ്റി വിവിധ കോർഴ്സുകൾ തുടങ്ങാൻ സഹായിച്ച എല്ലാവരോടും മുംബയ് സർവ്വകലാശാലയുടെ പ്രോ .വൈസ് ചാൻസലർ പ്രൊ.രവീന്ദ്രാ കുൽക്കർണി നന്ദി പറഞ്ഞു.

ശ്രീനാരായണഗുരുവിന്റെ ദർശനം ലോകം മുഴുവൻ പ്രചരിപ്പിക്കാന്‍ ഇത്തരം സംരംഭങ്ങൾ സഹായിക്കുമെന്ന് ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല, (കേരള) വൈസ് ചാൻസലർ ഡോ. മുബാറക് പാഷ അഭിപ്രായപ്പെട്ടു.

മുംബൈ സർവ്വകലാശാല ആരംഭിക്കുന്ന ഡിഗ്രി, ഡിപ്ലോമ, പീ.ജി, പിഎച്ച്ഡി കോഴ്സുകൾ ശ്രീനാരായണ ഗുരു ദർശനത്തെക്കുറിച്ചുള്ള പഠനത്തിന് കൂടുതൽ വ്യാപ്തി പകരുമെന്ന് ഈ സംരഭത്തിന് തുടക്കംകുറിച്ചു പ്രവർത്തിച്ച പ്രൊ. .നാരായണ ഗാഡ്ഗെയും അഭിപ്രായപ്പെട്ടു.വർക്കല നാരായണ ഗുരുകുലം മടാധിപതി മുനി നാരായണ പ്രസാദ്, ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ഡോ.എ. വി അനൂപ്, കെ മുഹമ്മദ്, ശ്രീ നാരായണ മന്ദിരസമിതി ചെയർമാൻ എം ഐ ദാമാദരൻ, ചെയർമാൻ, ഡോ. സുഗീത, പി . എൻ മുരളീധരൻ , ഷൈനി മുരളീധരൻ എന്നിവർ സംസാരിച്ചു. ഡോ. എം. എസ് കുരാഡെ സ്വാഗതവും പ്രൊ.കാഞ്ചന മഹാദേവൻ കൃതജ്ഞത രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here