മോഹൻലാലും പൃഥ്വിരാജും ഒന്നിച്ചു പാടി; ബ്രോ ഡാഡി ടൈറ്റില്‍ ഗാനം പുറത്തുവിട്ടു

0

‘ബ്രോ ഡാഡി’ ചിത്രത്തിനായി മോഹൻലാലും പൃഥ്വിരാജും ചേർന്ന് പാടിയ ടൈറ്റില്‍ ഗാനമാണ് ഇന്ന് യൂട്യൂബിൽ റിലീസ് ചെയ്തത്.

മോഹൻലാല്‍ നായകനാകുന്ന ചിത്രമായ ബ്രോ ഡാഡി സംവിധാനം ചെയ്യുന്നത് പൃഥ്വിരാജ് ആണ്. ചിത്രത്തില്‍ ലാലിനോടൊപ്പം പൃഥ്വിരാജ് മുഴുനീള കഥാപാത്രമായി അഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

ദീപക് ദേവാണ് ചിത്രത്തിന്റ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മധു വാസുദേവനാണ് ഗാനരചന. അഭിനന്ദൻ രാമാനുജൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അഖിലേഷ് മോഹൻ ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. ഓ ടി ടി പ്ലാറ്റഫോം ലക്ഷ്യമിട്ട ചെറിയ കുടുംബ വിനോദ ചിത്രമെന്നാണ് സംവിധായകന്റെ അവകാശവാദം.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. കോമഡിക്ക് പ്രധാന്യമുള്ള ചിത്രമെന്ന പേരിൽ പുറത്തിറങ്ങിയ ട്രെയിലറിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഡിസ്‌നി പ്ലസ് ഹോട്സ്റ്റാർ വഴി ജനുവരി 26 ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, കല്യാണി പ്രിയദര്‍ശൻ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. മോഹൻലാലിന്റെ ജോഡിയായി മീന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ പൃഥ്വിരാജിന്റെ നായിക കല്യാണി പ്രിയദര്‍ശനാണ്. മോഹൻലാൽ ചിത്രങ്ങളിലെ ഭാഗ്യ ഘടകമായി ആന്റണി പെരുമ്പാവൂരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ‘ബ്രോ ഡാഡി’ ചിത്രത്തിന്റെ ചിത്രീകരണ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here