പതിനാറുകാരിയെ പിതാവും സഹോദരനും 2 വർഷത്തോളം ബലാത്സംഗം ചെയ്തു; പരാതിക്കൊടുവിൽ അറസ്റ്റ്

0

മുംബൈയിൽ രണ്ടുവർഷത്തോളമായി വീട്ടിൽ ലൈംഗിക പീഡനത്തിന് ഇരയായ പെൺകുട്ടി വിവരം തുറന്ന് പറഞ്ഞതിനെ തുടർന്നാണ് പുറത്തറിയുന്നത്.

പതിനാറുകാരിയായ പെൺകുട്ടിയെ പിതാവും സഹോദരനുമായിരുന്നു രണ്ടു വർഷമായി ബലാത്സംഗം ചെയ്തിരുന്നത്.

സ്കൂൾ പ്രിൻസിപ്പലിനോടും അധ്യാപികയോടും പെൺകുട്ടി ബലാത്സംഗ വിവരം തുറന്നുപറഞ്ഞതോടെയാണ് പരാതിക്കൊടുവിൽ പിതാവിനെയും സഹോദരനെയും കസ്റ്റഡിയിലെടുത്തത് സ്കൂൾ അധികൃതർ സന്നദ്ധസംഘടനയെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പെൺകുട്ടിയെ കൗൺസലിങ്ങിന് വിധേയമാക്കി.

നാൽപ്പത്തിമൂന്നുകാരനായ പിതാവാണ് 2019 ജനുവരിയിൽ കുട്ടിയെ ആദ്യം ബലാത്സംഗത്തിന് വിധേയമാക്കിയത്. പെൺകുട്ടി ഒറ്റയ്ക്ക് കിടന്നുറങ്ങിയ സമയത്തായിരുന്നു ലൈംഗികമായി പീഡിപ്പിച്ചത്. പിന്നീടാണ് ഇരുപതുകാരനായ സഹോദരനും അതേ മാസം തന്നെ പെൺകുട്ടിയെ ബലാത്സംഗത്തിന് വിധേയമാക്കിയത്. തുടർന്ന് ഇരുവരും പെൺകുട്ടിയെ തുടർച്ചയായി ബലാത്സംഗം ചെയ്തിരുന്നതായാണ് പെൺകുട്ടിയുടെ മൊഴി.

അനിയത്തിയെ ഉപദ്രവിക്കുമോയെന്ന ഭയംമൂലമാണ് ഇത്രയും കാലം ബലാത്സംഗവിവരം പുറത്ത് പറയാതിരുന്നതെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു. പെൺകുട്ടിയുടെ പരാതിയിൽ പോക്സോ വകുപ്പുകൾ പ്രകാരവും ക്രിമിനൽ വകുപ്പുകൾ പ്രകാരവും പോലീസ് കേസെടുത്തു. കസ്റ്റഡിയിലെടുത്ത പിതാവും സഹോദരനും കുറ്റം സമ്മതിച്ചതായും. പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here