മുംബൈയിൽ രണ്ടു ദിവസമായി നടന്ന ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി യോഗമാണ് രാജ്യം നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് ചർച്ച ചെയ്തത്. ‘മോദിജി എവിടെയാണ് എന്റെ തൊഴിൽ’ എന്ന സമരപരിപാടിക്ക് തുടക്കംകുറിക്കാനും തീരുമാനിച്ചു. രണ്ടുദിവസത്തെ കേന്ദ്രകമ്മിറ്റിയോഗം വെള്ളിയാഴ്ച സമാപിച്ചു.
ന്യൂഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക്ദിന പരേഡിൽ കേരളം, ബംഗാൾ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങൾ ഒഴിവാക്കിയതിനെതിരേ പ്രതിഷേധം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനം വർഗീയവിരുദ്ധദിനമായി ആചരിക്കും. തൊഴിലില്ലായ്മ രാജ്യത്ത് രൂക്ഷമായിരിക്കുകയാണെന്നും സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ അലിഖിത റിക്രൂട്ട്‌മെന്റ് നിരോധനം നടപ്പായിട്ടുണ്ടെന്നും യോഗം കുറ്റപ്പെടുത്തി..
രാജ്യത്ത് വർധിച്ചു വരുന്ന തൊഴിലില്ലായ്മക്കെതിരെ ശക്തമായ പ്രതിഷേധ സമരവുമായി മുന്നോട്ട് പോകുമെന്ന് ഡി വൈ എഫ് ഐ നേതാക്കൾ അറിയിച്ചു. മുംബൈയിൽ രണ്ടു ദിവസങ്ങളിലായി നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് രാജ്യം നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് സംഘടനാ നേതാക്കൾ ചർച്ച ചെയ്തത്.
പൊതു മേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്ന നടപടി നഷ്ടപ്പെടുത്തുന്നത് തൊഴിലവസരങ്ങൾ കൂടിയാണെന്ന് ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്റ് എ എ റഹിം കുറ്റപ്പെടുത്തി .
രാജ്യത്ത് വർധിച്ചു വരുന്ന തൊഴിലില്ലായ്മ അപകടമരമായ അവസ്ഥയിലേക്കാണ് പോകുന്നതെന്നും എ എ റഹിം ആശങ്കപ്പെട്ടു.
പൊതുമേഖലകളെ സ്വകാര്യവത്ക്കരിക്കുന്ന കേന്ദ്ര നടപടികൾ നഷ്ടപ്പെടുത്തുന്നത് കൂടുതൽ തൊഴിലവസരങ്ങൾ കൂടിയാണെന്നും റഹിം ചൂണ്ടിക്കാട്ടി.
രാജ്യത്തെ എങ്ങിനെ രക്ഷിക്കാമെന്നതാണ് നമുക്ക് മുൻപിലുള്ള സമസ്യയെന്നും യുവാക്കൾ ഇതിനായി മുന്നോട്ട് വരണമെന്നും ഡി വൈ എഫ് ഐ അഖിലേന്ത്യ സെക്രട്ടറി അഭയ് മുഖർജി പറഞ്ഞു.
മാർച്ച് മാസം അവസാനത്തോടെ എല്ലാ സംസ്ഥാനങ്ങളിലും തൊഴിലില്ലായ്മക്ക് എതിരെയുള്ള പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് ഡി വൈ എഫ് ഐ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി പ്രീതി ശേഖർ പറഞ്ഞു.
ഡി.വൈ.എഫ്.ഐ.യുടെ 11-ാമത് അഖിലേന്ത്യാ സമ്മേളനം മേയിൽ കൊൽക്കത്തയിൽ നടക്കുമെന്ന് . മുംബൈയിൽ നടന്ന കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചു. അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 2017 ഫെബ്രുവരിയിൽ കൊച്ചിയിലായിരുന്നു കഴിഞ്ഞ സമ്മേളനം നടന്നത്.
- ആശയങ്ങളും ആശങ്കളും സംവദിക്കാനുള്ള വേദിയായി നോർക്ക പ്രവാസി സംഗമം
- കെയർ ഫോർ മുംബൈയുടെ കർമ്മ പരിപാടികൾ സമൂഹത്തിന് മാതൃകയെന്ന് പി ശ്രീരാമകൃഷ്ണൻ
- പ്രവാസികൾക്കായി പൊതുവേദിയൊരുക്കി ഫൊക്കാന; മുംബൈ യോഗത്തിൽ പിന്തുണയുമായി കേരളീയ കേന്ദ്ര സംഘടന
- മുംബൈ മലയാള നാടകങ്ങൾക്ക് തനത് ശൈലിയും സംസ്കാരവും വേണമെന്ന് സുരേന്ദ്രബാബു
- മുംബൈയിൽ മീനഭരണി മഹോത്സവത്തിന് പരിസമാപ്തി